ഒരു യുഗത്തിന്‍റെ അവസാനമല്ല, മറിച്ച് പുതിയ തുടക്കം മാത്രമാണ്; അർജിത് സിങിനെ പിന്തുണച്ച് ശ്രേയ ഘോഷാൽ
text_fieldsപിന്നണി ഗാനരംഗത്തു നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള അരിജിത് സിങിന്‍റെ പ്രഖ്യാപനം വലിയ ഞെട്ടലും നിരാശയുമാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അരിജിത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക ശ്രേയ ഘോഷാൽ.
'പുതിയ ഒരു ഘട്ടത്തിന്‍റെ തുടക്കമാണിത്. ഈ പ്രതിഭ ഇനി എന്താണു ചെയ്യുന്നതെന്ന് കേൾക്കാനും ആസ്വദിക്കാനും ഞാൻ ശരിക്കും ആവേശഭരിതയാണ്, ഇത് ഒരു യുഗത്തിന്‍റെ അവസാനമല്ല.' എന്നാണ് ശ്രേയ ഘോഷാൽ അരിജിത്തിന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള കുറിപ്പിനു കമന്‍റായി കുറിച്ചത്. അരിജിത്തിനെ പോലെയുള്ള ഒരു കലാകാരനെ പരമ്പരാഗത ഫോർമാറ്റുകളിൽ നിർവചിക്കാനോ ഉൾപ്പെടുത്താനോ കഴിയില്ല.
ശ്രേയ ഘോഷാലിനെ കൂടാതെ സിനിമാ സംഗീത മേഘലയിലെ നിരവധി പ്രമുഖർ അരിജിത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ജനുവരി 27നാണ് അരിജിത് പിന്നണി ഗാനരംഗത്തു നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്ന് താരം വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

