Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൈന്‍ ടോം ചാക്കോ ചിത്രം 'വിചിത്ര'ത്തിലെ ഗാനം പുറത്ത്...

text_fields
bookmark_border
ചിത്രശലഭമായ് എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്
ഷൈന്‍ ടോം ചാക്കോ ചിത്രം വിചിത്രത്തിലെ  ഗാനം പുറത്ത്...
cancel

ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ വിചിത്രം പ്രദർശനം തുടരുകയാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അച്ചു വിജയൻ ആണ്. തിയറ്ററുകളിലൽ പ്രദർശനം തുടരുന്ന വിചിത്രത്തിലെ വിഡിയോ ഗാനം പുറത്ത്.

ചിത്രശലഭമായ് എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മനോജ് പരമേശ്വരന്റെ വരികൾക്ക് ജോഫി ചിറയത്താണ് സംഗീതം പകന്നിരിക്കുന്നത്. മരിയ ജോണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കനി കുസൃതി, ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ എന്നിവരാണ് മറ്റു താരങ്ങൾ. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shine Tom Chacko's vichithram Movie Video Song Went Viral
Next Story