Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമലയാളത്തെ തൊട്ടറിഞ്ഞ...

മലയാളത്തെ തൊട്ടറിഞ്ഞ ഈണങ്ങൾ

text_fields
bookmark_border
മലയാളത്തെ തൊട്ടറിഞ്ഞ ഈണങ്ങൾ
cancel

എസ്​.പി. വെങ്കിടേഷിനെ ഞാൻ ആദ്യം കാണുന്നത്​ സംഗീത സംവിധായകൻ ശ്യാമിന്‍റെ സഹായിയും ഓർക്കസ്​ട്ര കണ്ടക്ടറുമായിട്ടാണ്​. ​ ഒരേ സമയം ഒന്നിലധികം വാദ്യോപകരണങ്ങൾ അസാമാന്യമായി കൈകാര്യം ചെയ്യുന്നയാളായിരുന്നു വെങ്കിടേഷ്​. ‘ശ്യാമ’ എന്ന സിനിമയിൽ വെങ്കിടേഷ്​ ഒരുക്കിയ പശ്​ചാത്തല സംഗീതം വളരെ മെലോഡിയസ്​ ആയിരുന്നു. ഇത്​ കേട്ടിട്ടാണ്​ ഡെന്നീസ്​ജോഫും തമ്പി കണ്ണന്താനവും ‘രാജാവിന്‍റെ മകൻ’ സിനിമയുടെ സംഗീത സംവിധാനം അദ്ദേഹത്തെ ഏൽപ്പിച്ചത്​. വെങ്കിടേഷ്​ സ്വതന്ത്ര സംഗീത സംവിധായകനായി പ്രവർത്തിച്ച ആദ്യ ചിത്രത്തിൽ തന്നെ ഞങ്ങൾക്ക്​ ഒരുമിക്കാൻ കഴിഞ്ഞു. പിന്നീട്​ ഭൂമിയിലെ രാജാക്കൻമാർ, വഴിയോരക്കാഴ്ചകൾ, നായർ സാബ്​, ധ്രുവം, സൈന്യം, ഭാര്യ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച്​ പ്രവർത്തിച്ചു.

‘രാജാവിന്‍റെ മകൻ’ മുതൽ എല്ലാ ചിത്രങ്ങളിലും പാട്ടുകൾ ട്യൂണിട്ട ശേഷം എഴുതുകയായിരുന്നു​. മലയാളത്തിന്‍റെ ഒരു ഛന്ദസ്സിലായിരുന്നില്ല വെങ്കിടേഷിന്‍റെ ഈണങ്ങൾ. മലയാളികളല്ലാത്ത സംഗീത സംവിധായകരെ അവരുടെ ഭാഷയിലെ ഈണത്തിന്‍റെ ഒരു രീതിയാകും നയിക്കുന്നത്​. ‘രാജാവിന്‍റെ മകനി’ലെ ‘വിണ്ണിലെ ഗന്ധർവീണകൾ പാടുന്ന’ എന്ന ഗാനം ശ്രദ്ധിച്ചാൽ ഇത്​ മനസ്സിലാകും. മലയാളത്തിന്‍റെ ഒരു പമ്പരാഗത രീതിയിലായിരുന്നില്ല അതിന്‍റെ സംഗീതം. അതുകൊണ്ടുതന്നെ അത്​ തികച്ചും വ്യത്യസ്തവുമായി. ആ ഒരു വ്യത്യാസം വെങ്കിടേഷിന്‍റെ ആദ്യ കാല ഈണങ്ങളിലെല്ലാം പ്രകടമായിരുന്നു. പിന്നീട്​ ‘കിലുക്ക’ത്തിലെ ‘പനിനീർ ചന്ദ്രിക​േ...’, ‘ ധ്രുവ’ത്തിലെ ‘കറുകവയൽ കുരുവീ...’, ‘തുമ്പിപ്പെണ്ണേ വാ വാ’ പോലുള്ള മലയാളിത്തമുള്ള, ആസ്വാദകരുടെ ചങ്കിിൽ കൊള്ളുന്ന ഈണങ്ങൾ വെങ്കിടേഷിൽ നിന്ന്​ പിറന്നു. ഒരു മലയാളിയല്ല ചിട്ടപ്പെടുത്തിയത്​ എന്ന്​ ആർക്കും വിശ്വസിക്കാൻ കഴിയാത്ത തരത്തിലായിരുന്നു ആ പാട്ടുകളുടെ ഈണം. വെങ്കിടേഷ്​ എന്ന സംഗീത സംവിധായകനിലെ പ്രതിഭയെ ഞാൻ ഏറ്റവും വിലമതിക്കുന്നത്​ ഞങ്ങൾ ഒരുമിച്ച നായർ സാബ്​, സൈന്യം പോലുള്ള ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ്​. ‘സൈന്യ’ത്തിന്​ ഞാനും എസ്​.എൻ സ്വാമിയും ചേർന്നാണ്​ തിരക്കഥ ഒരുക്കിയത്​. അതിലെ പാട്ടുകളെക്കുറിച്ച്​ എനിക്ക്​ ആദ്യമേ കൃത്യമായ ധാരണയുണ്ടായിരുന്നു.

എസ്​.പി. വെങ്കിടേഷും ഷിബു ചക്രവർത്തിയും ഒരു പാട്ടിന്‍റെ കമ്പോസിങ്​ വേളയിൽ

ഒരു പാൻ ഇന്ത്യൻ സ്​പേസിൽ മിലിട്ടറി ​ പൈലറ്റ്​ വിദ്യാർഥികൾ പാടുന്ന ഗാനം എത്തരത്തിലുള്ളതായിരിക്കും എന്ന ചിന്തയിൽ നിന്നാണ്​ ‘ബാഗി ജീൻസും ഷൂസുമണിഞ്ഞ്​....’ എന്ന ഗാനം ഉണ്ടായത്​. അവരുടെ സ്വപ്നങ്ങളും കാഴ്ചകളും വ്യത്യസ്തമായിരിക്കും എന്ന ഉത്തമബോധ്യത്തിൽ​ റാപ്പ്​ മ്യൂസിക്കിന്‍റെ ​​ശൈലിയിൽ പാട്ട്​ ഒരുക്കാമെന്ന്​ തീരുമാനിക്കുകയായിരുന്നു. അതിൽ ഒരുപാട്​ കാര്യങ്ങൾ പറയാൻ പറ്റും. അന്ന്​ മലയാളത്തിൽ റാപ്പില്ല. ഇന്ത്യയിൽ തന്നെ കുറവാണെന്ന്​ പറയാം. ലിബറലൈസേഷനെക്കുറിച്ച്​ ഒരുപാട്​ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്ന കാലം​. ‘വീ വാണ്ട്​ ലിബറലൈസേഷൻ’ എന്നൊക്കെയുള്ള വരികളുമായി ഇറങ്ങിയ പാട്ടിൽ ‘പാറി നടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല, കൂടെയുറങ്ങാൻ മാര്യേജ്​ ആക്ടും താലിയുമൊന്നും വേണ്ട’ എന്നിങ്ങനെ പൊതുവേദിയിൽ പറയാൻ ധൈര്യപ്പെടാത്ത പല കാര്യങ്ങളും പറഞ്ഞുവെച്ചിരുന്നു. അങ്ങനെ എഴുതാനുള്ള ഇടം ഉണ്ടാക്കി തന്നത്​​ വെങ്കിടേഷ്​ ആണ്​.

മലയാളി അല്ലാത്ത ഒരാൾ മലയാളിയുടെ സ്വപ്നവും ആശ്വാസവുമായി മാറി എന്ന്​ പറയുന്നത്​​ വലിയൊരു കാര്യമാണ്​. ‘പത്താം നിലയിലെ തീവണ്ടി’ ആണ്​ ഞങ്ങൾ ഒരുമിച്ച അവസാന ചിത്രം. അടിമുടി തമിഴനായിട്ടുള്ള ഒരു മനുഷ്യൻ. അദ്ദേഹം ഉണ്ടാക്കുന്ന സംഗീതത്തിന്​ ആ രൂപവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സംഗീതം അതിരുകൾ ഭേദിക്കുമ്പോഴും വെങ്കിടേഷ്​ താൻ നിൽക്കുന്ന തനത്​ പാരമ്പര്യത്തിൽ ജീവിച്ചു​. ഓരോ ചിത്രം കഴിയുമ്പോഴും അദ്ദേഹം മലയാളിയെ അ​ങ്ങേയറ്റം തൊട്ടറിഞ്ഞിരുന്നു. മലയാളിക്ക്​ ചേരുന്ന സംഗീതം എന്താണെന്ന്​ തിരിച്ചറിഞ്ഞു. അ​താണ്​ അദ്ദേഹത്തെ നിലനിർത്തിയത്​. മലയാളത്തിലേക്ക്​ നല്ല പാട്ടുകളുമായി തിരിച്ചുവരണമെന്ന്​ അദ്ദേഹം ഒരുപാട്​ ആഗ്രഹിച്ചിരുന്നു. ‘ഷിബു എന്നാ സൗഖ്യമാ’ എന്ന്​ ചോദിച്ച്​ ഇനി വെങ്കിടേഷിന്‍റെ വിളി എത്തില്ല എന്നത്​ ഞാൻ വേദനയോടെ അറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian cinemaMusicSP VenkateshShibu Chakravarthy
News Summary - Shibu Chakravarthy about SP Venkatesh
Next Story