Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവൈ​റ​ൽ പാ​ട്ടു​കാ​രി...

വൈ​റ​ൽ പാ​ട്ടു​കാ​രി ശാ​ന്ത ബാ​ബു സി​നി​മ​യി​ലും പാ​ടി

text_fields
bookmark_border
santha babu
cancel
camera_alt

ശാന്ത ബാബു

കാ​ല​ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ പാ​ട്ടു​കാ​രി ശാ​ന്ത ബാ​ബു സി​നി​മ​യി​ലും പാ​ടി. ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്ത 'ക​ണ്ണാ​ടി' എ​ന്ന സി​നി​മ​യി​ലാ​ണ് ന​ടു​വ​ട്ടം ന​വോ​ദ​യ​പു​രം സ്വ​ദേ​ശി എ​ത്താ​പ്പി​ള്ളി വീ​ട്ടി​ൽ ശാ​ന്ത ബാ​ബു പാ​ടി അ​ഭി​ന​യി​ച്ച​ത്. ശ്രീ​കു​മാ​ര​ൻ ത​മ്പി, പി.​കെ. ഗോ​പി, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ന്നി​വ​രു​ടെ അ​ഞ്ച് ഗാ​ന​ങ്ങ​ൾ​ക്ക് ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ്, വി​നോ​ദ് എ​ന്ന ന​വാ​ഗ​ത സ​ഹോ​ദ​ര​ൻ​മാ​രാ​ണ് സം​ഗീ​തം പ​ക​ർ​ന്ന​ത്.

'ന​ന്ദി​കേ​ശ​ൻ കു​ല​ത്തി​ൽ പി​റ​ന്ന​വ​ർ അ​ന്തി​യോ​ളം പ​ണി​യെ​ടു​ക്കേ​ണ്ട​വ​ർ' എ​ന്ന ഗാ​ന​മാ​ണ് ശാ​ന്ത​ബാ​ബു പാ​ടി അ​ഭി​ന​യി​ച്ച​ത്. ആ​ണി ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രി​യാ​യ ശാ​ന്ത​ക്ക്​ സം​ഗീ​തം ജീ​വ​നാ​ണ്. മ​ണി അ​യ്യ​മ്പു​ഴ എ​ന്ന സാ​ഹി​ത്യ​കാ​ര​ൻ അ​ഞ്ചു വ​ർ​ഷം മു​മ്പ് ശാ​ന്ത പാ​ടി​യ ഗാ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട്ടി​രു​ന്നു. ഇ​​തോ​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. സി​നി​മ​യി​ൽ പാ​ടി അ​ഭി​ന​യി​ച്ച ഖ്യാ​തി നി​ല​നി​ൽ​ക്കു​മ്പോ​ഴും ശാ​ന്ത ജീ​വി​ത​ത്തി‍െൻറ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ആ​ണി ക​മ്പ​നി​യി​ലെ ജോ​ലി ചെ​യ്യു​ക​യാ​ണ്.

സി​നി​മ ക​ണ്ടി​റ​ങ്ങി ആ​ണി ക​മ്പ​നി​യി​ൽ ചെ​ന്ന​പ്പോ​ൾ അ​വി​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​യി​രു​ന്നു. അ​ഞ്ച് സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ലും പാ​ടി​യി​ട്ടു​ണ്ട്. മീ​ഡി​യ​വ​ണി​ലും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ് ബാ​ബു ക​ർ​ഷ​ക​നാ​ണ്. മ​ക​ൾ ശ്രു​തി എം.​എ​സി​ക്ക്​ പ​ഠി​ക്കു​ന്നു. മ​ക​ൻ ശ്രീ​ക്കു​ട്ട​ൻ വ​ർ​ക്ക്ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singerSantha Babu
News Summary - She also sang in movies Santha Babu
Next Story