'കൂടെ നിന്‍ കൂടെ...'ഭാവനയും ഷറഫുദ്ദീനും,'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'; ഗാനം പുറത്ത്
text_fieldsഭാവന, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്ത ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലെ ഗാനം പുറത്ത്. നിന്‍ കൂടെ കാലം എന്നെ ചേര്‍ക്കവേ എന്ന പ്രണയ ഗാനമാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. ഹരിശങ്കറും സിതാര കൃഷ്ണകുമാറുമാണ് ഗാനമാലപിച്ചത്. വിനയ് ശശി കുമാറിന്റെ വരികള്‍ക്ക് നിഷാന്ത് രാംടെകെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. മറാത്തി സംഗീത സംവിധായകനായ നിഷാന്ത് രാംടെകെ ഇതാദ്യമായാണ് മലയാളത്തില്‍ ഗാനം ചിട്ടപ്പെടുത്തുന്നത്. സരിഗമ മ്യൂസിക്കാണ് പാട്ട് പുറത്തിറക്കിയത്.
ഭാവനയുടെയും ഷറഫുദ്ദീന്റെയും പ്രണയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധായകന്‍. ഛായാഗ്രഹണം അരുണ്‍ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും.
അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററിലെത്തും.

