റെജു കോശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഇന്നും’ മ്യൂസിക്കൽ ആൽബം റിലീസായി
text_fieldsപത്ത് വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ട് പഴയ സുഹൃത്തുക്കളുടെ സംഭാഷണത്തിലൂടെ ആരംഭിക്കുന്ന സംഗീത ദൃശ്യാവിഷ്കാരമാണ് 'ഇന്നും'. ഒരിക്കൽ പൂർത്തിയാകാതെ പോയ തങ്ങളുടെ പ്രണയകഥയെ അടിസ്ഥാനമാക്കി അവർ ഒരു സംഗീത പ്രോജക്ട് ഒരുക്കുന്നതും, അതിലൂടെ തെളിയുന്ന പഴയകാല ഓർമ്മകളുമാണ് ഈ ആൽബത്തിന്റെ പ്രധാന പ്രമേയം. പ്രണയവും വിരഹവും കാത്തിരിപ്പും ഇഴചേർത്ത് രണ്ട് കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ദൃശ്യവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
തൊടുപുഴയുടെ മനോഹരമായ പ്രകൃതിഭംഗിയും ഗ്രാമീണ പശ്ചാത്തലവും പുഴയോരങ്ങളും പച്ചപ്പും ആൽബത്തിന്റെ ദൃശ്യങ്ങൾക്ക് പ്രത്യേക മിഴിവ് പകരുന്നുണ്ട്. നവനീത് സജു, ടീന, കൃഷ്, വിജയകുമാർ, ജോബി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സ്നിപെറ്റ് കൊമേഴ്സ് 360 പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ രചന, സംഗീതം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റെജു കോശിയാണ്.
ആൽബത്തിലെ “കാത്തിരുന്ന കടവത്തെ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗർ സീസൺ 9 ടൈറ്റിൽ വിജയി അരവിന്ദ് ദിലീപ് നായരാണ്. നിഹിൽ ജിമ്മിയാണ് ഗാനത്തിന്റെ അറേഞ്ച്മെന്റും പ്രോഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്നത്. സായ് പ്രകാശാണ് റെക്കോർഡിങ്ങും മിക്സിങ്ങും മാസ്റ്ററിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്.
ഛായാഗ്രഹണം: ദീപു ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ: ജോബി ആന്റണി, ഫൈനാൻസ് മാനേജർ:വിജയകുമാർ (സാജു), പി.ആർ.ഒ: എം.കെ. ഷെജിൻ
റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അഞ്ചു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി വിജയകരമായി മുന്നേറുകയാണ് “ഇന്നും”. തൊടുപുഴയുടെ ഹൃദ്യമായ ദൃശ്യഭംഗിയും, മനസ്സിൽ തങ്ങിനിൽക്കുന്ന വരികളും, അരവിന്ദ് ദിലീപ് നായരുടെ ആലാപന മികവും ചേർന്ന് സംഗീതാസ്വാദകർക്ക് മികച്ച ഒരു അനുഭവം സമ്മാനിക്കുകയാണ് ഈ ആൽബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

