റാപ്പർ ടെയ്ക്ഓഫ് വെടിയേറ്റു മരിച്ചു
text_fieldsന്യൂയോർക്: പ്രമുഖ ഹിപ്ഹോപ് സംഗീത ബാൻഡ് മിഗോസ് അംഗം റാപ്പർ ടെയ്ക്ഓഫ് (28) വെടിയേറ്റു മരിച്ചു. യു.എസിലെ ഹ്യൂസ്റ്റനിൽ ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്.
സ്വകാര്യ പാർട്ടിയിൽ സംബന്ധിക്കുകയായിരുന്നു മിഗോസ് അംഗങ്ങളെന്നാണ് വിവരം. ആക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഏതാനും ആഴ്ചകൾക്കുമുമ്പ് കൊല്ലപ്പെട്ട ടെയ്ക്ഓഫും മറ്റൊരാളും ചേർന്ന് 'ഓൺലി ബിൽറ്റ് ഫോർ ഇൻഫിനിറ്റി ലിങ്ക്സ്' എന്ന ആൽബം പുറത്തിറക്കിയിരുന്നു.
കിർഷ്നിക് ഖാരി ബാൾ എന്നാണ് ടെയ്ക്ഓഫിന്റെ യഥാർഥ പേര്. പടിഞ്ഞാറൻ ലോകത്ത് തരംഗമായ നിരവധി റാപ്പുകൾ സൃഷ്ടിച്ച ബാൻഡ് ഈ വർഷം ആദ്യം പിളർന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

