'നിലപാടു'മായി ഷെയിൻ നിഗം; 'ഹാൽ' സിനിമയിലെ റാപ്പ് ഗാനം പുറത്ത്
text_fieldsനവാഗതനായ വീര സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമയിലെ റാപ്പ് സോങ് ഇറങ്ങി. 'നിലപാട്...' എന്ന റാപ്പിൽ ഷെയിൻ നിഗവും ജോർഡ്ഇന്ത്യൻ' കോമഡി താരം വിനീത് ബീപ്പ് കുമാറുമാണ് പെർഫോം ചെയ്തിരിക്കുന്നത്. നന്ദഗോപൻ വി ഈണമിട്ട് ബിൻസും അബിയും ചേർന്ന് എഴുതിയിരിക്കുന്ന ഗാനത്തിന്‍റെ വിഡിയോ ഒരുക്കിയിരിക്കുന്നത് മനു ഹസനാണ്. സെപ്റ്റംബർ 19നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാൽ' സിനിമയിൽ സാക്ഷി വൈദ്യയാണ് നായിക.
ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പാട്ടും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. 90 ദിവസമാണ് ഹാലിന്‍റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ജെ.വി.ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ഛായാഗ്രഹണം രവി ചന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

