Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അങ്ങനെ ചെയ്യാമോടി പെണ്ണെ' ;ലവ്ഫുളളി യുവർസ് വേദ യിലെ ഗാനം

text_fields
bookmark_border
Rajisha Vijayan Movie Lovefully Yours VedasAngane Cheyyaamodee Penne  Song Out
cancel

രജിഷ വിജയൻ, വെങ്കിടേഷ്, അനിക സുരേന്ദ്രൻ,ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്ഫുള്ളി യുവർസ് വേദ.ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

തൊണ്ണൂറുകളിലെ ക്യാമ്പസിനെ ത്രസിപ്പിക്കുന്ന "അങ്ങനെ ചെയ്യാമോടി പെണ്ണെ"എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജാണ്. ധന്യ സുരേഷ് മേനോൻ ആണ് വരികൾ രചിച്ചിരിക്കുന്നത്. R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയകൃഷണൻ, അർജുൻ പി അശോകൻ, സൂര്യലാൽ, ഫ്രാങ്കോ എന്നിവരാണ് മറ്റു താരങ്ങൾ..

ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് വേദയിലൂടെ . കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്ന ഈ ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസ് ആണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

കോ പ്രൊഡ്യൂസർ - അബ്ദുൽ സലീം, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രോജെക്റ്റ് കൺസൾടന്റ് - അൻഷാദ് അലി, ചീഫ് അസ്സോസിയേറ്റ് - നിതിൻ സി സി, എഡിറ്റർ - സോബിൻ സോമൻ, കലാസംവിധാനാം - സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് - ആർ ജി വയനാട്, സംഘട്ടനം - ഫിനിക്‌സ് പ്രഭു, ടൈറ്റിൽ ഡിസൈൻ - ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കോണ്ട്രോളർ - റെനി ദിവാകർ, സ്റ്റിൽസ് - റിഷാജ് മുഹമ്മദ്, ഡിസൈൻസ് - യെല്ലോടൂത്ത്, കളറിസ്റ് - ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ് - സുൽഫിക്കർ, സൗണ്ട് ഡിസൈൻ - വിഷ്ണു പി സി, പി ആർ ഒ - എ എസ് ദിനേശ്, മീഡിയ & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, ഡിജിൽ മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajisha Vijayan Movie Lovefully Yours Veda'sAngane Cheyyaamodee Penne Song Out
Next Story