യുവതാരം ഷെയ്ൻ നിഗത്തിനെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. വിമൽ നാസറും റെനീഷ് ബഷീറും സംഗീതസംവിധാനം നിർവഹിച്ച് ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. നടൻ മമ്മൂട്ടിയാണ് ഗാനം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 'പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരികൊണ്ട് വരച്ചപ്പോൾ' എന്ന് തുടങ്ങുന്ന വരികൾ രചിച്ചത് സുഹൈൽ കോയയാണ്.
സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രമാണ് ഖൽബ്. പന്ത്രണ്ട് ഗാനങ്ങളുമായെത്തുന്ന ഖൽബിൽ വിനീത് ശ്രീനിവാസൻ, ശ്രേയ രാഘവ്, ഷഹബാസ് അമൻ, ജോബ് കുര്യൻ, എലിസബത്ത്, ഹുവൈസ്, സിയാ ഉൽ ഹഖ്, നെയിം ഇഫ്താർ, അധീഫ് മുഹമ്മദ് എന്നീ ഗായകർ പാടുന്നുണ്ട്. പ്രകാശ് അലക്സ്, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ സാദിഖ്, ക്രിസ് & മാക്സ് എന്നിർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്നു.
സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിനൊപ്പം അമരാവതി ക്രിയേഷൻസിെൻറ ബാനറിൽ സംവിധായകൻ സാജിദ് യഹിയയും, അമരാവതി രാധാകൃഷ്ണനും ചേർന്നാണ് ഖൽബ് നിർമ്മിക്കുന്നത്.