Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപ്യാലിയുടെ കാഴ്ചകൾക്ക്...

പ്യാലിയുടെ കാഴ്ചകൾക്ക് തുടക്കമാകുന്നു; ടൈറ്റിൽ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
പ്യാലിയുടെ കാഴ്ചകൾക്ക് തുടക്കമാകുന്നു; ടൈറ്റിൽ ഗാനം പുറത്തിറങ്ങി
cancel
Listen to this Article

അറിവിന്റെ പുതിയ ലോകവുമായി അഞ്ചുവയസ്സുകാരി പ്യാലിയുടെ കാഴ്ചകൾക്ക് തുടക്കം കുറിക്കുകയാണ്. അവൾക്കൊപ്പം അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകം ഇവിടെ തുറക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിട പറഞ്ഞ നടൻ എൻ.എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ.എഫ് വർഗീസ് പിക്ചേഴ്‌സും നിർമ്മിക്കുന്ന 'പ്യാലി'യിലെ മനോഹരമായ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി.

വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്.

ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിർമ്മാതാവ് - സോഫിയ വര്‍ഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, കലാ സംവിധാനം - സുനിൽ കുമാരൻ, വരികൾ - പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് - അജേഷ് ആവണി, പി. ആർ. ഒ - പ്രതീഷ് ശേഖർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pyali
News Summary - pyali movie title song
Next Story