Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലു അര്‍ജുന്‍റെ 'ഓട് ഓട് ആടെ'; 24 മണിക്കൂറിനിടെ 18.3 മില്ല്യണ്‍ കാഴ്ച്ചക്കാര്‍

text_fields
bookmark_border
റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലു അര്‍ജുന്‍റെ ഓട് ഓട് ആടെ; 24 മണിക്കൂറിനിടെ 18.3 മില്ല്യണ്‍ കാഴ്ച്ചക്കാര്‍
cancel

ഹൈദരാബാദ്: റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പ. ചിത്രത്തിലെ ആദ്യ ഗാനം 24 മണിക്കൂറിനിടെ അഞ്ച് ഭാഷകളില്‍ നിന്നായി 18.4 മില്ല്യണ്‍ ആളുകളാണ് കണ്ടത്.

1.16 മില്ല്യണ്‍ ലൈക്കുകളും ഗാനത്തിന്‍റെ വിവിധ ഭാഷകളിലെ വീഡിയോകള്‍ക്ക് ലഭിച്ചിട്ടുണ്ട്. പുതിയ റെക്കോര്‍ഡാണിത്. ഓട് ഓട് ആടെ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

മലയാളത്തിന് പുറമെ തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയത്. രാഹുല്‍ നമ്പ്യാര്‍ ആണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pushpa movie video
Next Story