Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയ വാര്യർ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി ആൽബത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

text_fields
bookmark_border
പ്രിയ വാര്യർ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി ആൽബത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി
cancel

ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവന്‍ ശ്രദ്ധനേടിയ മലയാളികളുടെ പ്രിയ നടി പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. വീഡിയോ റിലീസിന്​ മുന്നോടിയായി ലിറിക്കൽ വീഡിയോ പുറത്തിറക്കി. പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ അശോകന്‍ പി.കെ. ആണ് വീഡിയോ നിര്‍മിച്ച്​ സംവിധാനം ചെയ്യുന്നത്.

പ്രിയ വാര്യര്‍ ആദ്യമായി ഹിന്ദിയില്‍ പാടി അഭിനയിക്കുന്ന മ്യൂസിക് വീഡിയോ അവതരണത്തിലെയും ചിത്രീകരണത്തിലെയും പുതുമകള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നതാണ്.

ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണമെന്ന്​ അണിയറ പ്രവർത്തകർ അറിയിച്ചു. ഗാനരചന നൗമാന്‍ മേമന്‍, സംഗീതം ക്രിസ്റ്റസ് സ്റ്റീഫന്‍, മ്യൂസിക് പ്രൊഡക്ഷന്‍ സന്തോഷ് നായര്‍, എഡിറ്റര്‍ മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയല്‍, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story