തൃശൂർ: 74ാമത് സ്വാതന്ത്ര്യ ദിനത്തിൽ ബോളിവുഡ് സിനിമയിലേക്കുൾപ്പെടെയായി ദേശഭക്തിഗാനം ആലപിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് പിന്നണി ഗായകൻ സന്നിധാനന്ദൻ. നാലുഭാഷകളിലൊരുക്കുന്ന 'മേരാ ഭാരത്' എന്ന ചിത്രത്തിലെ ദേശഭക്തി ഗാനമാണ് സന്നിധാനന്ദൻ ആലപിച്ചിരിക്കുന്നത്.
പുതുമുഖ സംവിധായകൻ പ്രതീഷ് ദീപു സംവിധാനം ചെയ്യുന്ന 'മേരാ ഭാരത്' ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഹിന്ദിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ രണ്ടു ഗാനങ്ങളാണ് സന്നിധാനന്ദൻ പാടിയിരിക്കുന്നത്.
സന്നിധാനന്ദൻ പാടിയ ദേശഭക്തി ഗാനത്തിൻ്റെ റിലീസ് ആഗസ്റ്റ് 14ന് നടന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ സന്നിധാനന്ദൻ പാടിയ ഗാനം വൈറലായികൊണ്ടിരിക്കയാണ്.