
വൈറലായി ഇന്തോനേഷ്യൻ 'പറുദീസ'; വിഡിയോ പങ്കുവെച്ച് അമൽ നീരദ്
text_fieldsമെഗാസ്റ്റാർ മമ്മൂട്ടിയുടെ അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം ബോക്സോഫീസിൽ 75 കോടിയിലധികം നേടി കുതിക്കവേ, ചിത്രത്തിലെ പാട്ടുകളും വലിയ രീതിയിൽ വൈറലാവുകയാണ്. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ശ്രീനാഥ് ഭാസി ആലപിച്ച പറുദീസ എന്ന ഗാനം, ഇപ്പോൾ റീൽസ് അടക്കമുള്ള ഷോർട് വിഡിയോ പ്ലാറ്റ്ഫോമുകളിൽ ട്രെന്റിങ്ങിലാണ്.
അതിനിടെ പറുദീസയുടെ ഇന്തോനേഷ്യന്‍ പതിപ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സംവിധായകൻ അമൽ നീരദ് തന്റെ ഫേസ്ബുക്ക് പേജിൽ ഗാനം പങ്കുവെച്ചിട്ടുണ്ട്. യൂയിസ് ദേശയാന എന്ന ഗായികയാണ് യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും അവർ വിഡിയോ ഗാനത്തിനൊപ്പം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
സൂപ്പർ ഹിറ്റ് ചിത്രം 'ബിഗ് ബി' പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷമായിരുന്നു മമ്മൂട്ടിയും അമൽ നീരദും ഭീഷ്മയിൽ ഒരുമിച്ചത്. വൻ താരനിരയോടെ എത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. റെക്കോർഡ് കലക്ഷനോടെ തുടങ്ങി അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. കേരളത്തിലെ ആദ്യ വീക്കെൻഡ് കലക്ഷനിൽ മോഹൻലാലിന്റെ ലൂസിഫറിനെയും ഭീഷ്മപർവ്വം മറികടന്നിരുന്നു.
പറുദീസ ഇന്തോനേഷ്യൻ പതിപ്പ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
