Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പറുദീസ'യുമായി ​ശ്രീനാഥ് ഭാസി; ഭീഷ്മ പർവ്വത്തിലെ വിഡിയോ ഗാനമെത്തി

text_fields
bookmark_border
പറുദീസയുമായി ​ശ്രീനാഥ് ഭാസി; ഭീഷ്മ പർവ്വത്തിലെ വിഡിയോ ഗാനമെത്തി
cancel

മെഗാസ്റ്റാർ മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന മാസ് ചിത്രം 'ഭീഷ്മ പർവ'ത്തിലെ ആദ്യത്തെ വിഡിയോ ഗാനം പുറത്ത്. 'പറുദീസ' എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാം സംഗീത നൽകിയ ഗാനം ശ്രീനാഥ് ഭാസിയാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. മാർച്ച് 3ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹീര്‍, ശ്രിന്ദ തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്​. 2022 ല്‍ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. പഴയകാല ഡോണ്‍ ആയാണ്​ താരം ചിത്രത്തില്‍ അഭിനയിക്കുന്നത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസറും ക്യാരക്ടർ പോസ്റ്ററുകളുമെല്ലാം വലിയ ​വൈറലായി മാറിയിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരാണ്​ ചിത്രത്തിൽ അഭിനയിക്കുന്നത്​.

മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം ഭാഗമായി 'ബിലാല്‍' ആയിരുന്നു അമല്‍ നീരദ് ആദ്യം പ്രഖ്യാപിച്ചത്​. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്നു. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parudeesa Video Song from Bheeshma Parvam released Mammootty Amal Neerad
Next Story