Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലെ ആദ്യ ഗാനം പുറത്ത്​; സംഗീതം - സുഷിൻ ശ്യാം, ആലാപനം - ശ്രീനാഥ്​ ഭാസി

text_fields
bookmark_border
മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലെ ആദ്യ ഗാനം പുറത്ത്​; സംഗീതം - സുഷിൻ ശ്യാം, ആലാപനം - ശ്രീനാഥ്​ ഭാസി
cancel

ബിഗ്​-ബിക്ക്​ ശേഷം മമ്മൂട്ടി - അമൽ നീരദ്​ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'ഭീഷ്മപര്‍വ'ത്തിലെ ആദ്യഗാനം പുറത്തുവിട്ടു. ശ്രീനാഥ് ഭാസി പാടിയ പറുദീസ എന്ന ഗാനത്തി​െൻറ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹീര്‍, ശ്രിന്ദ തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്​. 2022 ല്‍ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. പഴയകാല ഡോണ്‍ ആയാണ്​ താരം ചിത്രത്തില്‍ അഭിനയിക്കുന്നത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്​ വേണ്ടി അണിയറപ്രവർത്തകർ പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകളെല്ലാം ​വൈറലായി മാറിയിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരാണ്​ ചിത്രത്തിൽ അഭിനയിക്കുന്നത്​.

മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം ഭാഗമായി 'ബിലാല്‍' ആയിരുന്നു അമല്‍ നീരദ് ആദ്യം പ്രഖ്യാപിച്ചത്​. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്നു.

സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parudeesa Lyric Video of Bheeshma Parvam released
Next Story