Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'പുണ്യാളന്റെ...

'പുണ്യാളന്റെ പെരുന്നാളിന് അമിട്ടു പൊട്ടുന്നതു പോലെയല്ലേ പത്തു പതിനെട്ടു കൊല്ലം അങ്ങു പോയത്'; ബാല്യകാല സ്മരണകളുമായി 'പാപ്പച്ചൻ ഒളിവിലാണ്'- ഗാനം

text_fields
bookmark_border
Pappachan Olivilanu movie video song out
cancel

സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോഗാനം പുറത്ത് ഇറങ്ങി.ഹരിനാരായണൻ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് എം.ജി.ശ്രീകുമാറും സുജാതയും പാടിയ മാത്തുക്കുട മാനം പന്തലൊരുക്കീല്ലേ? മോഹപ്പെരുന്നാളായി ആരും കാണാന്നിന്റെ നെഞ്ചിൽ ... എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

മലയാളത്തിൽ ഒരു പിടി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള എം.ജി.ശ്രീകുമാറും സുജാതയും നല്ലൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നു ഈ ഗാനത്തിലൂടെ സൈജു കുറുപ്പും ദർശന യുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ.

ഗാനം ആരംഭിക്കുന്നതിനു മുമ്പ് സൈജു ക്കുറുപ്പ് അവതരിപ്പിക്കുന്ന പാപ്പച്ചൻ എന്ന കഥാപാത്രത്തിൻ്റേതായ ഒരു ഡയലോഗുണ്ട്.പുണ്യാളൻ്റെ പെരുന്നാളിന് അമിട്ടു പൊട്ടുന്നതു പോലെയല്ലേ പത്തു പതിനെട്ടു കൊല്ലം അങ്ങു പോയത്.ദരശനമുടെ മറുപടി,ഹ... ഓർക്കാനൊക്കെ രസമുണ്ട്.''ഈ വാക്കുകളുടെ തുടർച്ചയായിട്ടാണ് ഈ ഗാനരംഗം കടന്നു വരുന്നത്.

ഇരുവരുടേയും ബാല്യകാലത്തെ സൗഹൃദവും പ്രണയവുമൊക്കെയാണ് ഈ ഗാനരംഗത്തിലു സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ ഈ ഗാനത്തിലൂടെ സമ്മാനിക്കുന്നത്.ബാല്യകാല സ്മരണകളുടെ നൊസ്റ്റാൾജിയായുടെ പശ്ചാത്തത്തിലുള്ളതാണ് ഈ ഗാനം .അത്തരത്തിലുള്ള ഒരു ഈണവുമാണ് ഔസേപ്പച്ചൻ ഈ ഗാനത്തിനു നൽകിയിരിക്കുന്നത്. പാപ്പച്ചന്റെ സംഘർഷഭരിതമായ ജീവിതത്തിനിടയിൽ അല്പം റിലാക്സ് നൽകുന്നതായിരിക്കും ഈ ഗാന രംഗം.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അജു വർഗീസ്, വിജയരാ ഘവൻ, ജഗദീഷ്, ജോണി ആൻ്റണി, പ്രശാന്ത് അലക്സാണ്ടർ, ശിവജി ഗുരുവായൂർ കോട്ടയം നസീർ,, ജോളി ചിറയത്ത്, വീണാ നായർ, ശരൺ രാജ്, ഷിജു മാടക്കര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഛായാഗ്രഹണം - ശ്രീജിത്ത് നായർ,എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ,കലാസംവിധാനം - വിനോദ് പട്ടണക്കാടൻ,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് 'പ്രസാദ് നമ്പ്യാങ്കാവ്,പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ,നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saiju KurupPappachan Olivilanu
News Summary - Pappachan Olivilanu movie video song out
Next Story