Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനഞ്ചിയമ്മ പാടിയ പാട്ട്...

നഞ്ചിയമ്മ പാടിയ പാട്ട് ചിത്രയോ സുജാതയോ ശ്രേയഘോഷാലോ പാടിയാൽ ഇത്രമേൽ ഫീൽ ഉണ്ടാവില്ല -ഔ​സേപ്പച്ചൻ

text_fields
bookmark_border
നഞ്ചിയമ്മ പാടിയ പാട്ട് ചിത്രയോ സുജാതയോ ശ്രേയഘോഷാലോ പാടിയാൽ ഇത്രമേൽ ഫീൽ ഉണ്ടാവില്ല -ഔ​സേപ്പച്ചൻ
cancel

തൃശൂർ: നഞ്ചിയമ്മക്ക്​ മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച വിഷയത്തിൽ മറ്റുള്ളവർ മിണ്ടാതിരുന്നാൽ മതിയായിരുന്നുവെന്ന്​ സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തൃശൂർ പ്രസ്​ ക്ലബിൽ വാർത്തസമ്മേളനത്തിനിടെ, പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഗീതം പഠിച്ചവർക്ക്​ മാത്രമേ അവാർഡ്​ കൊടുക്കാവൂ എന്ന്​ പറയുന്നത്​ തെറ്റാണ്​. ആസ്വാദകരിൽ സന്ദർഭത്തിന്‍റെ ഭാവം പകരുന്ന വിധമാണ് നഞ്ചിയമ്മ പാടിയത്.

സിനിമയുടെ ദൃശ്യവത്​കരണത്തിന്​ അനുയോജ്യമായ ഭാവം പകരാനും സിനിമ എടുക്കുന്ന മേഖലയിലെ പ്രകൃതിരമണീയത ആസ്വദിപ്പിക്കാനും അവരുടെ ടൈറ്റിൽ സോങ്ങിലൂടെ കഴിഞ്ഞിട്ടുണ്ട്​. ഒരുപക്ഷേ ചിത്ര, സുജാത, ശ്രേയാ ഘോഷാൽ എന്നിവർ ആ പാട്ട്​ പാടിയാൽ പോലും ഇത്രമേൽ ഫീൽ ഉണ്ടാക്കാനാവുമെന്ന്​ കരുതുന്നില്ല.

നഞ്ചിയമ്മയെ അവാർഡിന്​ തെരഞ്ഞെടുത്തത് ഒരാളല്ല, ജൂറിയാണ്. അവരുടെ പാട്ട് സിനിമയിലെ സന്ദർഭത്തിനനുസരിച്ച് ആസ്വദിക്കാൻ ജൂറി അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട്​ പുരസ്​കാരം അവർക്ക്​ നൽകിയതിൽ ഒരു കുഴപ്പവുമില്ല. സിനിമ ഷൂട്ട് ​ചെയ്യുന്ന നാട്ടിലെ ഒരു സ്ത്രീ പാടി നേടിയ പുരസ്കാരത്തിൽ മിണ്ടാതിരിക്കുകയായിരുന്നു വേണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nanchiyamma
News Summary - Ouseppachan on nanchiyamma award
Next Story