
ഒരേ പകൽ.. ഒരേ ഇരുൾ...; ദൃശ്യം 2വിലെ ആദ്യ ഗാനം പുറത്ത്
text_fieldsമോഹൻലാലിനെ നായകനായി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2വിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഒരേ പകല്‍ എന്ന് തുടങ്ങുന്ന ഗാനത്തിെൻറ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോനോബിയ സഫര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിെൻറ വരികള്‍ക്ക് അനില്‍ ജോണ്‍സണാണ് ഇൗണമിട്ടിരിക്കുന്നത്. ആമസോൺ പ്രൈം വഴി ഫെബ്രുവരി 19ന് ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിന്റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കേബിൾ ടിവി ഓപറേറ്ററിൽ നിന്ന് തിയേറ്റർ ഉടമയും പ്രൊഡ്യൂസറുമായ ജോർജ് കുട്ടിയാണ് രണ്ടാം ഭാഗത്തിൽ. പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ പോന്ന രംഗങ്ങളാണ് രണ്ടാം ഭാഗത്തിലും ഉള്ളത് എന്നാണ് ടീസറുകൾ പറയുന്നത്. ഐഎംഡിബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
