Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആരും ചുവടുവെച്ചുപോകും!...

ആരും ചുവടുവെച്ചുപോകും! 'മാജിക് മഷ്റൂംസി'ലെ 'ഒന്നാം കുന്നിൻ മേലൊരുത്തി...' എന്ന ഗാനം പുറത്ത്

text_fields
bookmark_border
ആരും ചുവടുവെച്ചുപോകും! മാജിക് മഷ്റൂംസിലെ ഒന്നാം കുന്നിൻ മേലൊരുത്തി... എന്ന ഗാനം പുറത്ത്
cancel

പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി എത്തുന്ന 'മാജിക് മഷ്റൂംസ്' സിനിമയിലെ ശങ്കർ മഹാദേവൻ ആലപിച്ച ഗാനം പുറത്ത്. പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്‍റസി എന്‍റർടെയ്നറായാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നതെന്നാണ് സൂചന. ജനുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും.

സന്തോഷ് വർമയുടെ വരികള്‍ക്ക് നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ പാടിയ ഗാനമാണ് ഇപ്പോൾ ചിത്രത്തിലേതായി പുറത്തിറങ്ങിയിരിക്കുന്നത്. ആരും ചുവടുവെച്ചുപോകുന്നതാണ് 'ഒന്നാം കുന്നിൻ മേലൊരുത്തി...' എന്ന് തുടങ്ങുന്ന ഗാനം. നാദിർഷയും വിഷ്ണുവും ഒന്നിച്ച 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലും നാദിര്‍ഷയുടെ സംഗീതത്തിൽ ശങ്കർ മഹാദേവൻ ഗാനം ആലപിച്ചിരുന്നു. 'മച്ചാനേ...' എന്ന് തുടങ്ങുന്ന ആ ഗാനം സൂപ്പർ ഹിറ്റായിരുന്നു. അതിനേക്കാള്‍ മികച്ചൊരു ഗാനവുമായാണ് ഇവർ വീണ്ടും എത്തിയിരിക്കുന്നത്.

അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 'തലോടി മറയുവതെവിടെ നീ...' എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ ട്രെയിലറും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം. ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിങ് മിക്സർ: ഫസൽ എ. ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, കാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വി.എഫ്.എക്സ്: പിക്ടോറിയൽ വി.എഫ്.എക്സ്, ടീസർ‍, ട്രെയിലർ‍: ലിന്‍റോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsNadirshahVishnu UnnikrishnanShankar Mahadevan
News Summary - Onnaam Kunninmel Song
Next Story