ഭിന്നശേഷിക്കാർക്കായി നടത്തിയ ഓൺലൈൻ സംഗീത മത്സരം 'മ്യൂസിക്കബ്ളി'ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. പ്രയാണയും നീലാംബരി മ്യൂസിക് സ്റ്റുഡിയോയുമാണ് മത്സരം സംഘടിപ്പിച്ചത്. 18 വയസിന് താഴെയുള്ളവർക്കും (കാറ്റഗറി 1), 18 വയസിന് മുകളിലുള്ളവർക്കുമായി (കാറ്റഗറി 2) രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 150ഓളം പേർ പങ്കെടുത്തു.
കാറ്റഗറി ഒന്ന് വിജയികൾ: ഒന്നാം സ്ഥാനം-ആദിത്യ സുരേഷ്, രണ്ടാം സ്ഥാനം-കൃപ അനിൽ പർദേശി, പി.എൻ. മുഹമ്മദ് നാഇഫ്, മൂന്നാം സ്ഥാനം-രാമനാഥ്, സ്പെഷൽ പ്രൈസ്-ജ്യോതിസ്.
കാറ്റഗറി രണ്ട് വിജയികൾ: ഒന്നാം സ്ഥാനം-ബാലസുബ്രഹ്മണ്യം ഗാന്ധി, നബനീത ഭട്ടാചാര്യ, രണ്ടാം സ്ഥാനം-എ. പ്രേംരാജ്, മൂന്നാം സ്ഥാനം-ഐശ്വര്യ എസ്. നായർ.