Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ഇക്കുറി...

'ഇക്കുറി സൂക്ഷിച്ചോണം'- കോവിഡിനെതിരെ ശ്രദ്ധേയമായി നൃത്ത-സംഗീത ആൽബം

text_fields
bookmark_border
ഇക്കുറി സൂക്ഷിച്ചോണം- കോവിഡിനെതിരെ ശ്രദ്ധേയമായി നൃത്ത-സംഗീത ആൽബം
cancel

കോട്ടയം: 'കോവിഡ് നാടുവാണീടും കാലം... മാനുഷരെല്ലാരും അങ്കലാപ്പിൽ...'. കുട്ടികൾക്കുപോലും സുപരിചിതമായ 'മാവേലി നാടുവാണീടുകാലം' എന്ന പാട്ടി​െൻറ പാരഡിയിലുള്ള നൃത്ത-സംഗീത ആൽബം തരംഗമാകുന്നു. കോട്ടയം ജില്ല ഭരണകൂടത്തിനുവേണ്ടി ബിനോ എന്ന യുവാവാണ് ആൽബം രുക്കിയിരിക്കുന്നത്. കോട്ടയം സ്വദേശിയും പരസ്യനിർമാണമേഖലയിൽ ജോലി ചെയ്യുന്ന ആളുമായ ബിനു ലൂക്കോസി​െൻറ ആശയം ഇഷ്​ടമായ കലക്ടർ ജില്ല ഭരണകൂടത്തിനുവേണ്ടി ഇത് തയ്യാറാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കലക്ടർ എം. അഞ്ജന ത​െൻ കോട്ടയം കലക്​ടറേറ്റി​െൻറ ഫേസ്​ബുക്​ പേജിൽ വ്യാഴാഴ്ച 'ഇക്കുറി സൂക്ഷിച്ചോണം' ആൽബം റിലീസ് ചെയ്തതോടെ ആയിരക്കണക്കിനാളുകൾ കണ്ടും ഒട്ടേറേപ്പേർ ഷെയർ ചെയ്തും വിഡിയോ വൈറലായി. ഏതു വിഭാഗക്കാരെയും ആകർഷിക്കാൻ കഴിയുന്ന വിധത്തിലുള്ള ക്ലാസിക്കൽ-വെസ്റ്റേൺ ഫ്യൂഷൻ അവതരണം ആണ് കാഴ്ചക്കാരെ കൂട്ടുന്നതിൽ പ്രധാനഘടകം.

അർഥവത്തായ വരികൾ ഏറെ ഇമ്പത്തോടെയാണ് അവതരിപ്പിക്കുന്നത്. 'മാസ്കുമില്ല..കൂസലുമില്ല...അനുസരണയില്ല എള്ളോളം' എന്ന് പറഞ്ഞുള്ള പരിഹാസമൊക്കെ കുറിക്കു കൊള്ളുന്നതാണ്. റാപ്-ക്ലാസിക്കൽ സംയോജിത അവതരണം കുട്ടികളെപ്പോലും ആകർഷിക്കുന്നതാണ്. സാങ്കേതികമായി ഏറെ മികവു പുലർത്തുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ബ്ലാക് ആൻഡ് വൈറ്റ് പാറ്റേണിലാണ് ചിത്രീകരണം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ ഷൂട്ടിങ് ആണ് നടത്തിയത്. യു.എസിൽ നിന്നുള്ള മലയാളി റാപ് കലകാരന്മാരും ആൽബത്തി​െൻറ ഭാഗമായി. വരികളും ആവിഷ്കാരവും ബിനു ലൂക്കോസും സംഗീതവും ആലാപനവും പ്രശസ്ത യുവസംഗീതപ്രതിഭ നീരജ് മേനോനും ആണ്. ബിനു ലൂക്കോസി​െൻറ കോട്ടയം ആസ്ഥാനമായ പരസ്യനിർമാണ സ്ഥാപനമായ 4C ആണ് ആൽബം നിർമിച്ചിരിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam song ikkuri sookshichonamkottayam collector M. Anjana
News Summary - Onam song of Kottayam district administration went viral
Next Story