Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓ..ള്‍ ഓ..ള്‍ കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട്; സിദ് ശ്രീരാം പാടിയ മണിയറയിലെ അശോകനിലെ പുതിയ പാട്ട്
text_fieldsbookmark_border
ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിച്ച് ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിലെ മൂന്നാമത്തെ പാട്ടും റിലീസ് ചെയ്തു. യൂട്യൂബിൽ ദുൽഖറിെൻറ ചാനലിലൂടെ പുറത്തുവന്ന 'ഒാള്' എന്ന പാട്ട് പാടിയിരിക്കുന്നത് സിദ് ശ്രീരാമാണ്. ചിത്രത്തിെൻറ സംവിധായകൻ ശംസു സയ്ബയുടെ മനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീഹരി കെ നായർ.
ഒാണത്തിന് ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായുണ്ട്. വിനീത് കൃഷ്ണനാണ് മണിയറയിലെ അശോകന് തിരക്കഥ രചിച്ചിരിക്കുന്നത്. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു എൻ. ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു.
Next Story

