'ഒ.കെ മലയാളീസ്...' - മലയാളികളുടെ ഒരുമയും സൗഹൃദവും പാട്ടാക്കി വിനീത് ശ്രീനിവാസൻ
text_fieldsലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തെയും ഒരുമയെയും അതിലുപരി പിറന്ന മണ്ണിനോടുള്ള സ്നേഹത്തേയും ഗൃഹാതുരത്വത്തേയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ഗാനമാണ് "ഒ.കെ മലയാളീസ്, ഒരു കൂട്ടം മലയാളീസ്".
പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഇൗ ഗാനം ഫ്രസ്ബുക്കിലെ മലയാളികളുടെ കൂട്ടായ്മയായ ഒ.കെ മലയാളീസ് ഗ്രൂപ്പ് പുറത്തിറക്കി. മലയാള ചലച്ചിത്രരംഗത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാര്‍ ഒരുമിച്ച് ചേർന്നാണ് ഒ.കെ.എം മ്യൂസിക്കിലൂടെ ഈ ഗാനം പുറത്തിറക്കിയത്.
ശ്രീകുമാര്‍ ശശിധരന്‍, അരുണ്‍ ഗോപിനാഥ്, ജോമിറ്റേ ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
എഡിറ്റര്‍-സൂര്യ ദേവ്, മിക്സിങ്-ശ്രീജിത്ത് എടവന, ഒാടക്കുഴല്‍ - രാജേഷ് ചേര്‍ത്തല, വാര്‍ത്ത പ്രചരണം - എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

