ഇനി സ്വൽപ്പം റൊമാൻസാവാം; 'അതിരടി'യിലെ ആദ്യ ഗാനം പുറത്ത്
text_fieldsബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം റിയാ ഷിബുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. ഷെറിൻ ശിഹാബ്, ദർശന രാജോന്ദ്രൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ്.
'IYKYK' (If You Know You Know) എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് ഗാനമായിട്ടാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫും റിയ ഷിബുവുമാണ് ഈ പാട്ടിലെ താരങ്ങൾ. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെജോ, പൂർണിമ കണ്ണൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മെയ് 14 ന് തിയറ്ററുകളിലെത്തും.
അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ.അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍.
ഈ ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫ് എത്തിയിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കുള്ള സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ഥിയാണ് ഇതിൽ ബേസില്‍. എന്നാൽ ടോവിനോ തോമസാകട്ടെ മാസ്സ് ലുക്കിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ കാരക്ടര്‍ പോസ്റ്ററുകൾ മുന്നേ തന്നെ പുറത്തുവിട്ടിരുന്നു. കാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ആക്ഷനും കോമഡിയും ഒത്തിണക്കി ഒരു പക്കാ ഫൺ-ഫെസ്റ്റിവല്‍ ചിത്രമാകമകും എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

