Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണിക്കും നേരക്കും പിന്നാലെ 'ചില്ലറ ഫ്ലെക്സ്'; ഇൻഡി സംഗീതത്തിൽ വിപ്ലവം തീർത്ത് ARJN, KDS, ഫിഫ്റ്റി ഫോർ കൂട്ടുകെട്ട്

text_fields
bookmark_border
music video
cancel

ചാർട്ട്ബസ്റ്ററുകളായ കല്യാണി, നേര, ശരിയാ എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN, KDS, ഫിഫ്റ്റി ഫോർ എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി. റോൻ ആണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്ന ഓരോ ഗാനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണവും അതിവേഗം വളരുന്ന ഗ്ലോബൽ ശ്രോതാക്കളും കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സംഗീത മേഖലയിൽ ഈ മൂവർ സംഘത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.

ഡെഫ് ജാം റെക്കോർഡിങ്സ് ഇന്ത്യയുമായി സഹകരിച്ചുള്ള ഇവരുടെ വളർച്ച ഇന്ത്യൻ സംഗീത രംഗത്തെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനത് സംസ്കാരത്തിൽ അടിയുറച്ചതും ആഗോള നിലവാരമുള്ളതുമായ സംഗീതവും ഒത്തുചേരുമ്പോൾ ഭാഷാഭേദമന്യേ സംഗീതം ആസ്വദിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഇവരുടെ വിജയം. ഇന്ത്യൻ ഇൻഡി സംഗീതത്തിന് പുതിയ മാനം നൽകുന്ന കലാകാരന്മാരുടെ നിരയിൽ മുമ്പന്തിയിലാണ് ഈ മൂവരും.

“യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘ചില്ലറ ഫ്ലെക്സ്’ ഉണ്ടായത്. ആളുകൾ ഞങ്ങളെ കുറച്ചുകണ്ട കാലം മുതൽ ഇന്ന് കേൾക്കപ്പെടുന്ന നിലയിലേക്ക് എത്തിയ വരെയുള്ള യാത്ര ഇതിലുണ്ട്. അവഗണനകളും അനിശ്ചിതത്വങ്ങളും അതിനിടയിലെ ഞങ്ങളുടെ വിശ്വാസവുമാണ് ഈ ഗാനം. സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഈ ഗാനവുമായി കണക്ട് ചെയ്യാൻ സാധിക്കും.” എന്ന് ഗാനത്തെക്കുറിച്ച് ARJN. പറയുന്നു.

“മനോഭാവത്തെക്കുറിച്ചും സമ്മർദങ്ങളെ അതിജീവിച്ച് സ്വയം തെളിയിക്കുന്നതിനെക്കുറിച്ചുമാണ് ഈ ട്രാക്ക്. ഇതിൽ പരുക്കൻ സ്വഭാവമുണ്ടെങ്കിലും, ഞങ്ങൾ പിന്നിട്ട ദൂരം നൽകുന്ന ആത്മവിശ്വാസവുമുണ്ട്. ആ ഊർജ്ജവും ആത്മവിശ്വാസവും ഒരുപോലെ നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചത്” എന്ന് KDS കൂട്ടിച്ചേർത്തു.

ഗാനത്തിനെ കുറിച്ച് ഫിഫ്റ്റി ഫോറിന്റെ വാക്കുകൾ ഇങ്ങനെ , "ഞാനും KDS-ഉം ചേർന്ന് ഈ ഗാനത്തിന്റെ വർക്ക് തുടങ്ങുമ്പോൾ ഇതൊരു സ്വപ്നമായിരുന്നു. അന്ന് ഞങ്ങൾ പാട്ടിലൂടെ ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. അതുകൊണ്ടാണ് ‘ചില്ലറ ഫ്ലെക്സ്’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്. ജീവിതം ഒരു വട്ടം പൂർത്തിയാക്കിയതുപോലെ എനിക്ക് തോന്നുന്നു.”ഹിറ്റുകളുടെ നിര തുടരുമ്പോൾ, ARJN., KDS, ഫിഫ്റ്റി ഫോർ എന്നിവർ കേവലം ശ്രദ്ധിക്കപ്പെടുക മാത്രമല്ല, കേരളത്തിൽ നിന്നുള്ള പുതിയൊരു ആഗോള സംഗീത ശൈലിക്ക് രൂപം നൽകുക കൂടിയാണ് ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New music video released by ARJN, KDS, Fifty Four
Next Story