നീ എറിഞ്ഞ കല്ല് പാഞ്ഞ് മാനത്തമ്പിളി പാതി മുറിഞ്ഞ്... ഹൃദയം കവർന്ന് കുഞ്ഞു സൈനുവിെൻറ പാട്ട്
text_fieldsറാസാ റസാഖ്-ഇംതിയാസ് ബീഗം ദമ്പതികളുടെ മകള്‍ സൈനു പാടിയ 'നീയെറിഞ്ഞെ കല്ല്' എന്ന ഗാനം യൂട്യൂബിൽ തരംഗമാവുന്നു. പെരുന്നാള്‍ ദിനത്തിൽ റിലീസ് ചെയ്ത പാട്ട് യൂട്യൂബിൽ 1.2 മില്യൺ കാഴ്ച്ചക്കാരുമായി മുന്നേറുകയാണ്. സമൂഹ മാധ്യമങ്ങളിലും പാട്ട് വൈറലാണ്.
നീ എറിഞ്ഞ കല്ല് പാഞ്ഞ് മാനത്തമ്പിളി പാതി മുറിഞ്ഞ് തോട്ടുവരമ്പില് വീണതെന്ന് പൊള്ള് പറഞ്ഞില്ലേ....
താഴെമരച്ചോട്ടിലിരുത്തി ഉറുമ്പിന് ഇലകൂട്ടിലെറിഞ്ഞ് തലയില്‍ വീണെന്നെ കടിച്ചതും ഞാന്‍ മറന്നില്ലാ....
- ഇങ്ങനെ പോകുന്നു കുഞ്ഞു സൈനു അതിമനോഹരമായി പാടിയ പാട്ടിെൻറ വരികൾ. മൂന്ന് വര്‍ഷം മുമ്പ് റാസയുടെ സോഷ്യല്‍ മീഡിയ സുഹൃത്തായ ഷാഹുല്‍ ഹമീദായിരുന്നു ഗാനത്തിന്റെ ഹൃദ്യമായ വരികളെഴുതിയത്. വരികളിലെ കുട്ടിത്തം തിരിച്ചറിഞ്ഞ റാസ ബീഗം പാട്ട് മൂളി നടന്നിരുന്ന കുഞ്ഞു സൈനുവിനെ ഗാനാലാപനത്തിന് തെരഞ്ഞെടുക്കുകയായിരുന്നു.
ബേര്‍ണി ഇഗ്നേഷ്യസ് ഓര്‍ക്കസ്ട്ര ചെയ്ത ഗാനം കുഞ്ഞു സൈനുവിന് കൂടെ പാടിയിരിക്കുന്നത് മാതാവ് ഇംതിയാസ് ബീഗവും റാസ റസാഖുമാണ്. റാസ റസാഖാണ് സംഗീത സംവിധാനം. കരീംഗ്രഫിയുടെതാണ് ടൈറ്റില്‍ ഡിസൈന്‍. ഛായാഗ്രഹണം-മിര്‍ഷാദ് നൂര്‍. വീഡിയോ സംവിധാനം-ജാവേദ് അസ്ലം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

