'നീ വരും തണൽ തരും മനം കവർന്നിടും' ജയസൂര്യ ചിത്രം 'സണ്ണി'യിലെ ഗാനം പുറത്തിറങ്ങി
text_fieldsകെ.എസ്. ഹരിശങ്കറിന്‍റെ മാസ്മരിക ശബ്ദത്തിലിറങ്ങിയ ജയസൂര്യ ചിത്രം 'സണ്ണി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിച്ച സണ്ണിയിൽ ജയസൂര്യയാണ് നായകൻ. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് സസ്‌പെൻസ്-ഡ്രാമയായ സണ്ണി.
സംഗീതജ്ഞനായ സണ്ണി ആദ്യം തന്‍റെ കാമുകിയും പിന്നീട് ഭാര്യയുമായവൾക്ക് വേണ്ടി കോളേജ് കാലഘട്ടത്തിൽ ഈ റൊമാന്‍റിക് ഗാനം രചിക്കുന്നു, ഗാനം ആലപിക്കുമ്പോൾ ഭാര്യയെ ഓർമ്മിക്കുന്ന ലിറിക്കൽ വീഡിയോയും കാണാം. ഈ മനോഹര വരികളിൽ അയാൾ അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും, അവൾ അയാളെ എത്രത്തോളം മികച്ചവനായി മാറ്റിയെന്ന് പറയുകയും ചെയ്യുന്നു.
കെ.എസ്. ഹരിശങ്കർ മനോഹരമായി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സാന്ദ്ര മാധവിന്‍റെതാണ് വരികൾ. സെപ്റ്റംബർ 23 ന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് െചയ്യുന്നത്.