Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസർവൈവൽ ത്രില്ലർ ചിത്രം...

സർവൈവൽ ത്രില്ലർ ചിത്രം നായാട്ടിലെ 'നരബലി' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി

text_fields
bookmark_border
സർവൈവൽ ത്രില്ലർ ചിത്രം നായാട്ടിലെ നരബലി എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി
cancel

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ നായാട്ടിലെ നരബലി എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വേടൻ എഴുതിയ വരികൾക്ക് ഈണം പകർന്നു, പാട്ട് ചിട്ടപ്പെടുത്തി നിർമ്മിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്.

ഗാന രചയിതാവായ വേടൻ തന്നെയാണ് നരബലിയുടെ ആലാപനവും. ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്‍റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് വിന്നിംഗ് ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജ്ജിച്ച മഹേഷ്‌ നാരായൺ അണ്. അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിറ്റപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്.

പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്‍റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസാണ് നിർവ്വഹിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:filmsongs
News Summary - nayattu film song released
Next Story