50 വർഷം മുമ്പ് വാപ്പ നൽകിയ ഈണം, ഇക്ക എഴുതിയ വരികൾ -നജീം അർഷദിെൻറ ഹൃദയത്തോടുചേർന്ന് ഈ ഗാനം
text_fieldsഷാഹുൽ ഹമീദും നജീം അർഷദും
'ഹിമബിന്ദു പൊഴിയും നിലാവിൽ, അതിലോലമൊഴുകുന്ന പുഴയിൽ...'- പാടിയ പാട്ടുകളെല്ലാം ഇഷ്ടമാണെങ്കിലും ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് പിന്നണി ഗായകൻ നജീം അർഷദിന്. കാരണം ഇതിന് ഈണം പകർന്നിരിക്കുന്നത് പിതാവ് ഷാഹുൽ ഹമീദ് ആണ്. വരികളെഴുതിയത് മൂത്ത സഹോദരൻ ഡോ. അജിം ഷാദും.
ഈ പാട്ടിെൻറ കുടുംബ വിശേഷം ഇവിടെയും തീരുന്നില്ല. ഇതിെൻറ റെക്കോർഡിങും മിക്സിങും നിർവഹിച്ചിരിക്കുന്നത് നജീമിെൻറ രണ്ടാമത്തെ സഹോദരൻ സജീം നൗഷാദ് ആണ്. നജീമിെൻറ ഔദ്യോഗിക യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം ഇതോടകം സംഗീതപ്രേമികൾ നെഞ്ചേറ്റി കഴിഞ്ഞു.
നജീമിെൻറ പിതാവ് ഷാഹുൽ ഹമീദ് 50 വർഷം മുമ്പ് നൽകിയതാണ് ഈ പാട്ടിെൻറ ഈണം. ചെറുപ്പം മുതലേ നജീം കേട്ടുവളർന്ന ഈണമാണിത്. അന്നത്തെ വരികൾക്ക് അജീം കാലോചിതമായ മാറ്റങ്ങൾ വരുത്തിയപ്പോൾ ആർദ്രമായൊരു പ്രണയഗീതമായി അത് മാറി. ഇപ്പോൾ 'ഹിമബിന്ദു' എന്ന സംഗീത വിഡിയോ ആയി അത് പുറത്തിറങ്ങിയപ്പോൾ നജീമിെൻറ ഏറെ നാളായുള്ള ഒരു ആഗ്രഹമാണ് പൂർത്തിയായത്. 'വാപ്പയുടെ സംഗീതം പുറത്തിറക്കുക എന്നത് ഒരുപാട് നാളത്തെ എെൻറ ആഗ്രഹമായിരുന്നു'- നജീം പറയുന്നു.
കേൾക്കുേമ്പാൾ മാത്രമല്ല കാണുേമ്പാഴും പ്രണയത്തിെൻറ നനുത്ത ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുംവിധമാണ് ഗാനത്തിെൻറ ചിത്രീകരണം. കുളമാവിെൻറ ഭംഗി ആവോളം ഒപ്പിയെടുത്തിട്ടുണ്ട് ദാസ് കെ. മോഹനെൻറ കാമറ. ഇതിെൻറ ചിത്രീകരണ ദിനങ്ങളും നജീമിന് ഏറെ പ്രിയപ്പെട്ടതാണ്. സംസ്ഥാനത്തെ മികച്ച പിന്നണി ഗായകനായെന്ന വാർത്ത നജീമിനെ തേടിയെത്തിയത് ഈ ഗാനം ചിത്രീകരിക്കുേമ്പാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

