Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shimon jasmin rasheed
cancel

കോവിഡ്​ മഹാമാരിക്കിടയിലും സംഗീതം നിറഞ്ഞൊഴുകുകയാണ്​ കൊടുങ്ങല്ലൂർ കോതപറമ്പ്​ 'കാവ്യ'യിൽ. അവിടെ ഷിമോൺ ജാസ്​മിൻ റഷീദ്​ ത​െൻറ മാസ്​മരിക സംഗീത ലോകത്താണ്​. ​ഗ്രാമി അവാർഡ്​ ജേതാവ് റിക്കി കേജി​െൻറയും എ.ആർ. റഹ്മാ​െൻറ സ്ട്രിങ്​ അറേഞ്ചറും സൗണ്ട്​ എൻജിനീയറുമായ ഹെൻട്രി കുരുവിളയുടെയും അരുമ ശിഷ്യനാണ്​ ഷിമോൺ. താൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യ മ്യൂസിക്​ പ്രൊഡക്​ഷൻ 'ഓർമയുടെ ഇതളുകൾ' പുറത്തിറങ്ങിയതി​െൻറ സന്തോഷത്തിലാണ്​.

കൊടുങ്ങല്ലൂരിന്​ അടുത്ത പി. വെമ്പല്ലൂരിലെ എം.ഇ.എസ്​ അസ്​മാബി കോളജി​െൻറ പൂർവ വിദ്യാർഥി കൂട്ടായ്​മയായ 'അസ്​മാബിയൻസിന്​' വേണ്ടിയാണ്​ ആൽബം പുറത്തിറങ്ങിയത്​. ഒരാഴ്​ച പിന്നിട്ടപ്പോൾ ഇത്​ ട്രെൻഡിങ്​ വിഡിയോയായി. സൗഹൃദത്തി​െൻറ വരികളും സൗന്ദര്യവുമാണ്​ ഈ വിഡിയോ ആൽബത്തിൽ നിറയുന്നത്​.

വയലിനും സംഗീതവും

ഏഴാം ക്ലാസ്​ മുതൽ വയലിൻ പഠിക്കുന്ന ഷിമോൺ പ്ലസ്​ടു വരെ ജില്ല, സംസ്ഥാനതല കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കരസ്​ഥമാക്കിയിരുന്നു​. അമ്മാവനായ കൊടുങ്ങല്ലൂർ അഷറഫാണ്​ വയലിൻ കൈയിൽകൊടുത്ത്​ അഭ്യസിപ്പിച്ച്​ തുടങ്ങിയത്​. അന്നുതുടങ്ങി ഇന്നുവരെ ഷിമോണി​െൻറ ജീവിതത്തോടൊപ്പം കൂടിയ വയലിനും സംഗീതവും ജീവിതത്തിൽ കൂട്ടായി.​


ബാംഗ്ലൂർ സി.എം.ആർ കോളജ്​ ഓഫ്​ ടെക്​നോളജിയിൽ​ മെക്കാനിക്കൽ എൻജിനീയറിങ്ങിന്​ പോകു​േമ്പാൾ മനസ്സിൽ മറ്റൊരു ലക്ഷ്യവും കുറിച്ചിട്ടിരുന്നു. വയലിനിൽ ഉന്നതപഠനം. അതും ഗ്രാമി അവാർഡ്​ നേടിയ റിക്കി കേജി​​െൻറ കൺസർട്ടുകളുടെ സ്​ട്രിങ്ങുകളുടെ ചുമതലക്കാരനായ മനോജ്​ ജോർജി​െൻറ ശിക്ഷണം. പഠന കാലയളവ്​ ഉൾപ്പെടെ അഞ്ചുവർഷം അദ്ദേഹത്തി​െൻറ സ്​ഥാപനത്തിലെ പഠിതാവും അധ്യാപകനുമായി.

മനോജി​െൻറ വയലിൻ കച്ചേരികളിൽ സെഷൻ വയലിനിസ്​റ്റായി പലയിടങ്ങളിലും പോകാൻ അവസരം ലഭിച്ചു. ഇതോടൊപ്പം സോളോ പെർഫോമൻസുകളും ധാരാളം ചെയ്​തു. ഇക്കാലമാണ്​ ഷിമോണിനെ അറിയപ്പെടുന്ന വയലിനിസ്​റ്റാക്കിയത്​.

മ്യൂസിക്​ പ്രൊഡക്​ഷൻ എന്ന വഴിത്തിരിവ്​

കോഴ്​സ്​ പൂർത്തിയാക്കി തിരിച്ചു നാട്ടിലെത്തി സച്ചിൻ വാരിയറുടെ ബാൻഡുകളിൽ വയലിനിസ്​റ്റായി. ഇനി എന്തുചെയ്യു​മെന്ന്​ ചിന്തിക്കു​േമ്പാഴാണ്​ എ.ആർ. റഹ്​മാ​െൻറ സംഗീതസംഘത്തിലെ സ്ട്രിങ്​ അറേഞ്ചർ ഹെൻറി കുരുവിള ചെന്നൈയിൽ നടത്തുന്ന മ്യൂസിക്​ പ്രൊഡക്​ഷൻ കോഴ്​സിനെക്കുറിച്ച്​ അറിഞ്ഞത്​. അവിടെ വർഷത്തിൽ എട്ടുപേർക്ക്​ മാത്രമാണ്​ പ്രവേശനം. അവിടെയെത്തി പഠനം നടത്താൻ കഴിഞ്ഞതാണ്​ ജീവിതത്തിലെ വഴിത്തിരിവ്​. ഗുരുകുല സ​മ്പ്രദായം പോലെ അവിടെ നിന്ന്​ താമസിച്ച് അഭ്യസിച്ച പാഠങ്ങൾ മറ്റെവിടെ നിന്നും കിട്ടില്ലെന്ന്​ ഷിമോൺ പറയുന്നു. 'സംഗീതജ്​ഞൻ എന്ന നിലയിൽ മാനസികമായി നമ്മെ പരുവപ്പെടുത്തുന്ന ഘടകങ്ങൾ ഉൾപ്പെടെ എല്ലാം അവിടെ പഠന വിഷയമായിരുന്നു. അദ്ദേഹത്തി​െൻറ സംരംഭങ്ങളുടെ ഭാഗഭാക്കാവാനും പഠിച്ച സോളോ വയലിൻ വായിക്കാനും അവസരം ലഭിച്ചു. തമിഴ്​ സംഗീത സംവിധായകനായ സാം​ സി.എസി​െൻറ സിനിമയിൽ വയലിൻ സോളോ വായിക്കാനും അവസരം കിട്ടി' -ഷിമോണി​െൻറ വാക്കുകൾ.


ഇതിനിടെയാണ്​ കോവിഡിനെത്തുടർന്ന്​ വീട്ടിൽ ലോക്കായിപ്പോയത്​. ഒന്നാം തരംഗ സമയത്ത്​ നാട്ടിലെത്തിയപ്പോൾ വീട്ടിൽ സജ്ജമാക്കിയ ​സ്​റ്റുഡിയോ ഒന്നു കൂടി സജീവമാക്കി. പ്രൊഡക്​ഷൻ വർക്കുകൾ ഏറ്റെടുത്ത്​ നടത്താനും തുടങ്ങി​. രണ്ടു ഷോർട്ട് ഫിലിമുകൾക്ക് ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്​തു. സ്വന്തം പേരിൽ തുടങ്ങിയ യു ട്യൂബ്​ ചാനലിലേക്കായി ചെയ്​ത വയലിൻ, കീബോർഡ്​ വിഡിയോകൾ ജനപ്രിയമാണ്​. ഇവയുടെ പ്രൊഡക്​ഷൻ പൂർണമായി ചെയ്​തത്​ ഷിമോൺ തന്നെ.

സ്വന്തം പ്രൊഡക്​ഷൻസ് ചെയ്യുന്നതോടൊപ്പം വയലിൻ, ഗിത്താർ എന്നിവയിൽ ഓൺലൈൻ ക്ലാസുകളും എടുത്ത്​ കോവിഡ്​ കാലം വീട്ടിൽതന്നെ ചെലവിടുകയാണ്​ ഷിമോൺ. മഹാരാജാസ്​ കോളജ്​ ​​പ്രൊഫസറായിരുന്ന ഇ.എസ്​. റഷീദാണ്​ പിതാവ്​. മാതാവ്​ ജാസ്​മിൻ ടീച്ചർ​. സഹോദരൻ ഷാരോൺ ബംഗളൂരുവിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Musicianshimon jasmin rasheed
News Summary - Musician shimon jasmin rasheed
Next Story