Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്യാഗത്തിന്‍റെ ഓർമപ്പെടുത്തലായി 'നിയ്യത്ത്'

text_fields
bookmark_border
Musical Video Niyat
cancel

തക്ബീർ ധ്വനികൾക്കും പ്രാർഥനകൾക്കുമൊപ്പം ത്യാഗത്തിന്‍റെയും സഹജീവി സ്നേഹത്തിന്‍റെയും ഓർമപ്പെടുത്തലായി 'നിയ്യത്ത്'. നാദിർഷയുടെ സംഗീതത്തിൽ കലാഭവൻ നവാസ് മുഖ്യവേഷത്തിലെത്തുന്ന മ്യൂസിക്കൽ വീഡിയോ ഈ മാസം 20ന് വൈകിട്ട് അഞ്ചിന് മില്ലെനിയം ഓഡിയോസ് റിലീസ് ചെയ്യും.

ഹജ്ജിന് പോകണമെന്ന നടക്കാതെ പോയ ആഗ്രഹം നിയ്യത്ത് ആയി ഏറ്റെടുക്കുന്ന മകൻ അഭിമുഖികരിക്കുന്ന യാഥാർഥ്യങ്ങൾ മ്യൂസിക്കൽ വീഡിയോ ചൂണ്ടിക്കാട്ടുന്നത്. സഹനത്തിന്‍റെ സന്ദേശവുമായി നൻമ നിറയുന്ന നൊമ്പരമാവുകയാണ് തിയ്യത്ത്.

കലാഭവൻ നവാസിന്‍റെ ആശയത്തിൽ പിറന്ന നിയ്യത്ത്, 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന സിനിമ ഒരുക്കിയ ബെന്നി തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജലീൽ കെ. ബാവയുടെ വരികൾ ഒ.വി. ബഷീർ ആലപിക്കുന്നു. പൗളി വിൽസൺ, കലാഭവൻ നവാസ്, കൊച്ചിൻ ഹസനാർ, മക്കളായ റിഹാൻ നവാസ്, റിഥ്വാൻ നവാസ് എന്നിവരാണ് അഭിനയിക്കുന്നത്. ടി.ആർ. രമേഷ് കുമാർ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ താഹ മുഹമ്മദ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Musical Video Niyat Kalabhavan Navas
Next Story