നീയില്ലാതെ ഞാൻ വളരുവതെങ്ങിനെ- കുട്ടിക്കാലത്തിന്‍റെ സുഖമുള്ള നനവുമായി 'യു'
text_fieldsതമ്മിൽ വഴക്കിട്ടും സ്നേഹിച്ചും നടന്ന നാളുകൾ. ആ നാളുകൾ ഓർമിക്കുമ്പോൾ തന്നെ കുട്ടിക്കാലമെന്നത് സുഖമുള്ള ഒരു നനവായി ഉള്ളിൽ അവശേഷിപ്പിക്കുന്ന ചിലരുണ്ട്-നമ്മുടെ കൂടപ്പിറപ്പുകൾ. ഇതിനെയൊക്കെ എവിടെയെങ്കിലും കളഞ്ഞാലോ എന്ന തോന്നലിൽ നിന്ന് എനിക്ക് നീയില്ലാതെ പറ്റില്ലെടാ എന്നതിലേക്കുള്ള ദൂരമാണ് ആ സ്നേഹം. ആ സ്നേഹത്തിന്റെ ആർദ്രത അനുഭവിപ്പിക്കുകയാണ് 'യു' എന്ന മ്യൂസിക്കൽ വിഡിയോ.
'മായുന്ന സൂര്യന്‍റെ നൊമ്പരം മാറ്റുവാൻ വന്നതോ' എന്ന് തുടങ്ങുന്ന ഗാനം ഒരു സഹോദരന്‍റെയും സഹോദരിയുടെയും കുട്ടിക്കാല കാഴ്ചകളുടെ നൈർമല്യത്തിലൂടെയും തമ്മിലൊരാൾ ഇല്ലാതാകുേമ്പാളുള്ള നൊമ്പരത്തിലൂടെയുമാണ് സഞ്ചരിക്കുന്നത്്. വിഡിയോയുടെ ആശയവും സംവിധാനവും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് ആമിൽ ആണ്.
രചനയും സംഗീതവും നിർഷാദ് നിനി. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സാരംഗ് രവീന്ദ്രൻ ആണ് ആലാപനം. അനുശ്രേയ, ഷുഹൈമ ഷിറിൻ, അമൻ റാസിൻ എന്നിവരാണ് അഭിനേതാക്കൾ. റിഥം മീഡിയ സിറ്റിയുടെ ബാനറിൽ ഷബീറലി തിരൂർ ആണ് നിർമാണം. ഛായാഗ്രഹണം- പ്രശാന്ത് ഉണ്ണി. വീ ഹബ് അഡ്വർടൈസിങ് കമ്പനിയാണ് വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

