Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മെയ്ഡ് ഇൻ കാരവാനി'ലെ വിനീത് ശ്രീനിവാസൻ ആലപിച്ച പുതിയ ഗാനം പുറത്ത്

text_fields
bookmark_border
മെയ്ഡ് ഇൻ കാരവാനിലെ വിനീത് ശ്രീനിവാസൻ ആലപിച്ച പുതിയ ഗാനം പുറത്ത്
cancel
Listen to this Article

അൻസൻ പോൾ, അന്നു ആന്റണി, പുതുമുഖം പ്രിജില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'മെയ്ഡ് ഇൻ കാരവാനി'ലെ രണ്ടാമത്തെ ഗാനം പുറത്ത്. 'മുകിലിൽ മറയും' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകർന്നത് വിനു തോമസാണ്. പ്രശസ്ത നടി മഞ്ജു വാര്യര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ഗാനം റിലീസ് ചെയ്തത്.

സിനിമ കഫെ പ്രൊഡക്ഷന്‍സിന്റെയും ബാദുഷ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഞ്ജു ബാദുഷ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രന്‍സ്, മിഥുന്‍ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും അഭിനയിക്കുന്നുണ്ട്. ഷിജു എം ഭാസ്‌കര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു വേണുഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിക്കുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mukilil Marayum Lyrical Video Made In Caravan Vineeth Sreenivasan
Next Story