Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈക്ക് ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്, വീഡിയോ കാണാം

text_fields
bookmark_border
നടൻ ജോൺ എബ്രഹാം ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണിത്
Move Your BodyAnaswara Rajans mike Movie Latest  Video Song Out
cancel

നടി അനശ്വര രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മൈക്ക്' ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. 'മൂവ് യുവർ ബോഡി'എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിൽ പ്രശസ്ത ഹിപ്-ഹോപ്പ് ഗ്രൂപ്പായ കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്.

സംഗീതവും വൈകാരിക നിമിഷങ്ങളും ചേർന്നൊരുക്കിയ, സമകാലീക പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന ചിത്രമാണ് മൈക്ക്. ആഗസ്റ്റ് 19 നാണ് ചിത്രം പുറത്ത് വരുന്നത്. വിനായക് ശശികുമാർ എഴുതിയ ഗാനം സിദ്ധാർത്ഥ് മേനോനാണ് ആലപിച്ചത്.

ഹൃദയത്തിലെ ജനപ്രിയ ഗാനങ്ങൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മൈക്ക്. മൈക്കിലെ 'ലഡ്കി' എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധേയമായിരുന്നു.

ജെഎ എന്റർടൈൻമെന്റിന്റെ ബാനറിൽ നടൻ ജോൺ എബ്രഹാം ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. കല വിപ്ലവം പ്രണയം സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് മൈക്കിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

അനശ്വര രാജനോടൊപ്പം രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Move Your Body' Anaswara Rajan's mike Movie Latest Video Song Out
Next Story