Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മിന്നാമിന്നി ​പെണ്ണേ... ഈശോയിലെ നാദിർഷ ഈണമിട്ട ഗാനം പുറത്ത്
cancel
Homechevron_rightEntertainmentchevron_rightMusicchevron_rightമിന്നാമിന്നി...

മിന്നാമിന്നി ​പെണ്ണേ... ഈശോയിലെ നാദിർഷ ഈണമിട്ട ഗാനം പുറത്ത്

text_fields
bookmark_border

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് ശേഷം ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രത്തിലെ മനോഹരമായ വിഡിയോ ഗാനം പുറത്തുവിട്ടു. നാദിർഷ ഈണമിട്ട 'മിന്നാമിന്നി പെണ്ണേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരിയാണ്. ഹിദ സക്കീര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഒരു ത്രില്ലർ സ്വഭാവത്തിലാണ് ഈശോ നാദിർഷ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണ്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സുനീഷ് വാരനാടിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ജയസൂര്യക്കൊപ്പം ജാഫർ ഇടുക്കിയും ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിവരുമുണ്ട്.

റോബി വർഗീസ് ആണ് ഛായാഗ്രാഹകന്‍. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോർഡിങ്ങ് ജേക്സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JayasuryaNamitha PramodNadirshahEesho MovieMinnaminni PenneMinnaminni Penne SongHida Sakkeer
News Summary - Minnaminni Penne Video Song Eesho Movie Jayasurya Nadirshah
Next Story