ബോംബെയിൽ റോഡ് ഷോ നടത്താൻ ഓപൺ കാർ കിട്ടാതെ മൈക്കിൾ ജാക്സൺ
text_fieldsലോക ചരിത്രത്തിലെ ഏറ്റവും ജനപ്രിയ പെർഫോമർമാരിലൊരാളായ സംഗീതകാരൻ മൈക്കിൾ ജാക്സൺ തൊണ്ണൂറ്റാറിൽ ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തിന് റോഡ് ഷോ നടത്താൻ ഓപൺ കാർ കിട്ടാതെ സംഘാടകർ ഏറെ വലഞ്ഞുവത്രെ. അന്ന് ബോംബെയിൽ അനിൽ അംബാനിക്കു മാത്രമായിരുന്നു അത്തരമൊന്നുണ്ടായിരുന്നത്. ഒടുവിൽ അനിലിന്റെ കാറിൽ അദ്ദേഹം മഹാനഗരത്തിലൂടെ റോഡ് ഷോ നടത്തിയതായി, സംഗീതപരിപാടിയുടെ പ്രധാന സംഘാടകൻ ആന്ദ്രേ ടിമ്മിൻസ് ഓർക്കുന്നു.
‘‘വേദി ഒരുക്കുന്നതു മുതൽ ജാക്സൻ ടീമിന്റെ വിമാനങ്ങൾ ഇറക്കുന്നതുവരെ വിചിത്ര പ്രതിസന്ധികളായിരുന്നു അന്ന് നേരിട്ടത്. പ്രൈവറ്റ് ജെറ്റും 360 ക്രൂ അംഗങ്ങളും 40 കണ്ടെയ്നറുകളുമുള്ള രണ്ട് ആന്റനോവ് വിമാനങ്ങളുമടങ്ങിയ സംഘത്തെ ലാൻഡ് ചെയ്യിക്കുന്നതും സംഭവമായിരുന്നു. ഇത്രയും വലിയ ചരക്കുവിമാനമിറങ്ങിയാൽ റൺവേ തകരുമെന്ന് പറഞ്ഞ് ആദ്യം എ.ടി.സി അനുമതി തന്നിരുന്നില്ല.
ഒടുവിൽ ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ടാണ് ഇറങ്ങിയത്. വമ്പൻ സുരക്ഷയുമായി വിമാനത്താവളത്തിന് പുറത്തിറങ്ങിയ ജാക്സൺ, സകലരെയും അമ്പരപ്പിച്ച് പെട്ടെന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ സംഭവവുമുണ്ടായി. വിമാനത്താവളത്തിനു പുറത്തെ ചേരികൾ കണ്ടായിരുന്നു അത്. അദ്ദേഹം നേരെ ചേരികളിലെ മനുഷ്യർക്കടുത്ത് പോയി പത്തു മിനിറ്റോളം അവരുമായി സംസാരിച്ച്. ഒരു പെട്ടി നിറയെ കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി’’ -ആന്ദ്രേ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

