Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമാഷില്ലായിരുന്നെങ്കിൽ...

മാഷില്ലായിരുന്നെങ്കിൽ എന്‍റെ പേര്​ നിങ്ങൾ കേൾക്കില്ലായിരുന്നു; വിളയിൽ ഫസീല വി.എം കുട്ടിയെ ഓർക്കുന്നു

text_fields
bookmark_border
vilayil faseela
cancel
camera_alt

വിളയിൽ ഫസീല വി.എം കുട്ടിക്കൊപ്പം (ഫയൽചിത്രം)

കോ​ഴിക്കോട്​: തോരാമഴയുടെ അകമ്പടിയിൽ നോവി​ന്‍റെ ഇശലായാണ്​ ആ വാർത്ത അവരുടെ കാതിലെത്തിയത്​. മാപ്പിളപ്പാട്ടി​ന്‍റെ രാജകുമാരൻ വി.എം. കുട്ടിയോടൊപ്പം മലയാളി ചേർത്തുപറഞ്ഞിരുന്ന രാജകുമാരി വിളയിൽ ഫസീലക്ക്​ മാഷി​െൻറ വിയോഗവാർത്ത കേട്ടതോടെ തൊണ്ടയിടറി. ഇത്രമേൽ ഇടറിയ നിമിഷങ്ങൾ അവർക്ക്​ മുമ്പില്ല.

ഇന്നലെ രാത്രി പോലും ആശുപത്രിയിലുള്ള പ്രിയ മാഷി​ന്‍റെ ആരോഗ്യസ്​ഥിതി മക്കളോട്​ വിളിച്ചന്വേഷിച്ച്​​ അദ്ദേഹത്തിന്​ വേണ്ടി പ്രാർഥിച്ചാണ്​ കിടന്നുറങ്ങിയത്​. ഇന്ന് രാവിലെ 'ഉപ്പ പോയി' എന്ന്​ പറഞ്ഞ്​ മാഷി​ന്‍റെ മകൻ അഷ്​റഫ്​ ഫോണിൽ വിളിച്ച്​ പൊട്ടിക്കരഞ്ഞു. മരുമകൻ അസീസും ഫോണി​ന്‍റെ ​അങ്ങേതലക്കൽ നിലവിളിക്കുന്നു.

പാടിത്തുടങ്ങിയ കാലം മുതൽ മാഷി​െൻറ വീട്ടിലെ അംഗം കൂടിയാണ്​. എല്ലാ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേർന്നിരുന്നു. വാഴക്കാ​ട്ടെ വീട്ടിൽ ഫസീല മനം തകർന്ന്​ പാടുന്ന പോലെ. മാധ്യമത്തിൽ നിന്ന്​ വിളിച്ചപ്പോൾ കരച്ചിലായിരുന്നു മറു​പടി.

തനിക്ക്​ പിതാവ്​ നഷ്​ടപ്പെട്ട അവസ്​ഥയാണെന്ന് ഫസസീല പറഞ്ഞു. മാഷില്ലായിരുന്നെങ്കിൽ വിളയിൽ ഫസീലയെന്ന പാട്ടുകാരിയെ നിങ്ങൾ കേൾക്കില്ലായിരുന്നു. അയ്യായിരത്തോളം പാട്ടുകളാണ്​ ജീവിതത്തിൽ പാടിയത്​. ഇതിൽ മൂവായിരവും മാഷോടൊപ്പമായിരുന്നു.

പറപ്പൂർ വിളയിൽ യു.പി. സ്​കൂളിൽ പഠിക്കു​േമ്പാഴാണ്​ മാഷിനെ ആദ്യമായി കാണുന്നത്​. പാട്ടുപാടുന്ന കുട്ടികളെ തേടി വി.എം. കുട്ടി മാഷ്​ സ്​കൂളിലെ സൗദാമിനി ടീച്ചറെ ബന്ധപ്പെട്ടു. സാഹിത്യസമാജം പരിപാടിയിൽ പാട്ടുപാടുന്ന ഞങ്ങളിൽ ചിലരെ സ്​കൂളിൽ നിന്ന്​ തെരഞ്ഞെടുത്തു. 'തേനൊഴുകുന്നൊരു നോക്കാലേ, തേവി നനക്കുന്ന പൂമോളേ.... എന്നു തുടങ്ങുന്ന പാട്ട് പഠിച്ചാണ്​ മാഷി​ന്‍റെ മുന്നിൽ ആദ്യമെത്തിയത്​. അത്​ മാഷി​​ന്‍റെ മുന്നിൽ പാടാൻ വേണ്ടി നാട്ടിലെ ബാലകൃഷ്​ണൻമാഷ്​ പഠിപ്പിച്ചതായിരുന്നു. ആ ഗാനത്തിലൂടെ മാഷി​െൻറ മനസിൽ കയറിപ്പറ്റിയതാണ്​.

ആകാശവാണിയുടെ ബാലലോകം പരിപാടിയിൽ മാഷോടൊപ്പം പ​ങ്കെടുത്തു. പിന്നെ നാട്ടിലെ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ വേദികളി​ൽ പാടി. ഇ.എം.എസ്​, എ.കെ.ജി, തുടങ്ങിയവരുള്ള വേദിയിൽ 'വരികയായ്​ ഞങ്ങൾ വിപ്ലവത്തി​ന്‍റെ കാഹളം മുഴക്കുവാൻ' എന്നു തുടങ്ങുന്നതായിരുന്നു പാട്ട്​. അക്കാലത്ത്​ പാർട്ടിവേദികളായിരുന്നു ഏറെയും കിട്ടിയത്​.

ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേദി ലഭിച്ചത്​ 1976ൽ കോഴിക്കോട്​ സാമൂതിരി സ്​കൂൾ ​ ഗ്രൗണ്ടിലായിരുന്നു. എം.ഇ.എസ്​ അഖിലേന്ത്യ അടിസ്​ ഥാനത്തിൽ ഒരുക്കിയ മത്സരവേദിയായിരുന്നു അത്​. വടകര കൃഷ്​ണദാസ്​, കോഴിക്കോട്​ അബൂബക്കർ, മണ്ണുർ പ്രകാശ്​ ഇന്ദിരാജായ്​, സോണിയ, ​േബബി സാജിത തുടങ്ങിയവരുടെ കൂട്ടുകെട്ടാണ്​ മാഷി​െൻറ വേദികളിൽ പാടിത്തകർത്തത്​. എല്ലാ പ്രമുഖ ഗായകരോടൊപ്പവും പാടാൻ മാഷ്​ അവസരം ഒരുക്കി. ലക്ഷ്വദ്വീപിൽ മുൻപ്രധനനമന്ത്രി രാജീവ്​ ഗാന്ധി പ​ങ്കെടുത്ത പരിപാടിയിൽ പാടിയതും അദ്ദേഹത്തെ അടുത്ത്​ പരിചയപ്പെടാനായതും നിറസ്​മൃതികളാണ്​.

അനവധി ശിഷ്യഗണങ്ങളായിരുന്നു മാഷിന്​. എല്ലാവർക്കും തുല്യ പരിഗണനയായിരുന്നു. പാട്ടു പാടാൻ മാത്രമല്ല, മനുഷ്യ​രോട്​ എങ്ങനെ പെരുമാറണമെന്നും അദ്ദേഹം എപ്പോഴും ഉപദേശിച്ചു. അറിയപ്പെടാൻ തുടങ്ങിയതോടെ ചെല്ലുന്നനിടത്തെല്ലാം സ്​നേഹപ്രകടനങ്ങളുമായി പാട്ടുപ്രേമികൾ വരുമായിരുന്നു. അവരെ പരിഗണിച്ചില്ലെങ്കിൽ, അവരോട്​ ചിരിക്കാതെ മുഖം കറുപ്പിച്ചാൽ മാഷ്​ ശകാരിക്കും. അവരുണ്ടെങ്കി​േല നമ്മളുള്ളൂ എന്നായിരുന്നു മാഷി​െൻറ ഉപദേശം. ​പ്രവാസനാട്ടിലെ ഗാന വിരുന്നുകൾ വിലപ്പെട്ടതായിരുന്നു. പാട്ടിനെ ഏറ്റവും സ്​നേഹിക്കുന്ന പ്രവാസികൾക്കു വേണ്ടി നേരിൽ പാടാൻ പോവുന്ന കാലമൊക്കെ മാഷക്ക്​ വലിയ ആധിയടേത്​ കൂടിയായിരുന്നു. എല്ലാവരെയുമായി അവിടെ എത്തുന്നത്​വരെ സമാധാനമുണ്ടാവില്ല.

1978ൽ അബുദാബിയിലായിരുന്നു ആദ്യ ഗൾഫ്​ പരിപാടി. പാട്ടി​െൻറ അരങ്ങിൽ നിന്ന്​ വിശ്രമകാലത്തേക്ക്​ മാഷ്​ മാറിയപ്പോഴും ഞങ്ങൾക്കിടയിലെ ആത്​മസൗഹൃദങ്ങൾക്ക്​ തിളക്കം കുറഞ്ഞില്ല. 86ാം പിറന്നാളിൽ അദ്ദേഹത്തി​ന്‍റെ വീട്ടിൽ ഞങ്ങൾ ഒത്തുകൂടി. 'എല്ലാം പടെയ്​ത്തുള്ള ഖല്ലാക്കുടയോനെ... എന്ന ഗാനം ഓർമകളു​െട ഇൗണത്തിൽ മാഷി​ന്‍റെ മുന്നിൽ പാടി. അന്നോർത്തിരുന്നില്ല പിതൃതുല്യനും ഗുരുവുമായുള്ള മഹാഗായകന്​ പാടിക്കൊടുക്കുന്ന അവസാന ഗാനമാണതെന്ന്..​.


Show Full Article
TAGS:VM Kutty 
News Summary - memoir of vm kutty by vilayil faseela
Next Story