
മീരാ ജാസ്മിൻ - ജയറാം ചിത്രം 'മകളി'ലെ ഗാനത്തിന്റെ ടീസർ പുറത്ത്
text_fieldsമീരാ ജാസ്മിൻ-ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകൾ' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്. മായല്ലേ... മായല്ലേ... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും വിഷ്ണു വിജയുമാണ്. ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു വിജയ് ആണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്.
ഒരിടവേളക്ക് ശേഷം മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചുവരുവ് നടത്തുന്ന ചിത്രം കൂടിയാണ് മകള്‍. മീരയുടെ സത്യൻ അന്തിക്കാടിനൊപ്പമുള്ള അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാമും മീരയും മകളിലൂടെ ഒന്നിക്കുന്നത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം 11 വർഷം കഴിഞ്ഞാണ് ജറയാം - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നത്.
ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇഖ്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.