Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയാർദ്ര ഗാനവുമായി വിജയ്‌ സേതുപതിയും മഞ്‌ജുവാര്യരും; 'വിടുതലൈ 2' ഗാനം പുറത്ത്

text_fields
bookmark_border
Manju Warrier and Vijay Sethupathi movie  Viduthalai 2  lyrical ideo song out
cancel

വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈ 2 ന്റെ ആദ്യഗാനം പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌. വിജയ്‌ സേതുപതിയും മഞ്‌ജു വാര്യരുമാണ്‌ 'ദെനം ദെനമും ഓൻ നെനപ്പ്‌' എന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിലൂടെ ഇരുവരുടെയും ലുക്കും പുറത്തുവിട്ടിട്ടുണ്ട്‌.

ഇസൈജ്‌ഞാനി ഇളയരാജയും അനന്യ ഭട്ടും ആലപിച്ചിരിക്കുന്ന ഗാനം രചിച്ചതും സംഗീതം നൽകിയതും ഇളയരാജയാണ്‌. ഇത്‌ ആദ്യമായാണ്‌ മഞ്‌ജുവാര്യർ വിജയ്‌ സേതുപതിയുടെ നായികയാകുന്നത്‌. സൂരി, ഗൗതം വാസുദേവ മേനോൻ, ഭവാനി ശ്രീ എന്നിവരാണ്‌ വിടുതലൈ 2ലെ മറ്റ്‌ പ്രധാന താരങ്ങൾ. എഴുത്തുകാരൻ ജയമോഹനും സംവിധായകൻ വെട്രിമാരനും ചേർന്നാണ്‌ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌. ക്യാമറ ആർ. വേൽരാജിന്റേതാണ്‌. ആർ.എസ്‌ എൻഫോടെയ്‌ൻമെന്റും ഗ്രാസ്‌ റൂട്ട്‌ ഫിലിം കമ്പനിയും ചേർന്ന്‌ ഒരുക്കുന്ന ചിത്രം ഡിസംബർ 20ന്‌ തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ ആദ്യഭാഗം കഴി‍ഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റിലീസ് ചെയ്തത്. 1987 കാലഘട്ടത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ഒരുക്കിയ ഒരു പിരിഡ് ക്രൈം ത്രില്ലറായിരുന്നു വിടുതലൈ. സൂരി, വിജയ് സേതുപതി, ഭവാനി ശ്രി, ഗൗതം വാസുദേവ മേനോന്‍ തുടങ്ങിയവരണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സാമ്പത്തികമായി വിജയം നേടുക മാത്രമല്ല മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.

Manju Warrier and Vijay Sethupathi movie Viduthalai 2 lyrical ideo song out


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier and Vijay Sethupathi movie Viduthalai 2 lyrical ideo song out
Next Story