Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിശങ്കർ പാടിയ പെയ്യും നിലാവ്; മണിയറയിലെ അശോകനിലെ പുതിയ പാട്ട്
text_fieldsbookmark_border
പ്രേക്ഷകർ സൂപ്പർഹിറ്റാക്കിയ ഉണ്ണിമായ എന്ന ഗാനത്തിന് ശേഷം ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ അശോകനിലെ 'പെയ്യും നിലാവ്' എന്ന ഗാനം റിലീസ് ചെയ്തു. ശ്രീഹരി കെ. നായർ സംഗീത സംവിധാനം നിർവഹിച്ച ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. കെ.എസ് ഹരിശങ്കറാണ് ആലാപനം.
ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖമായ ഷംസു സയ്ബയാണ്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ എന്നിവരും പ്രധാന കഥാപാത്രമായുണ്ട്. വിനീത് കൃഷ്ണനാണ് ചിത്രത്തിെൻറ തിരക്കഥ രചിച്ചിരിക്കുന്നത്. സജാത് കാക്കു ഛായാഗ്രഹണവും അപ്പു എൻ. ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

