Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സലാം ചൊല്ലി പിരിയും മുൻപേ'; ടു മെൻ സിനിമയിലെ ഗാനം പുറത്തിറക്കി മമ്മൂട്ടി

text_fields
bookmark_border
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്
Two men
cancel
Listen to this Article

ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച് കെ സതീഷ് സംവിധാനം ചെയ്ത ടു മെൻ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. പ്രശസ്ത ഗസൽ ഗായകരായ റാസാബീഗം പാടിയ ഗാനം മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. റാസാബീഗം ആദ്യമായാണ് സിനിമക്ക് വേണ്ടി പാടുന്നത്. അവരുടെ 'സലാം ചൊല്ലി പിരിയും മുൻപേ' എന്ന ഹിറ്റ് ഗാനമാണ് സിനിമക്ക് വേണ്ടി വീണ്ടും ഒരുക്കിയത്. ഇരുവരും ഗാനരംഗങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തു.

ഇർഷാദ് അലി, സംവിധായകൻ എംഎ നിഷാദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, ലെന, സോഹൻ സീനുലാൽ, അനുമോൾ, ഡോണി ഡാർവിൻ, ആര്യ, കൈലാഷ്, സുധീർ കരമന, മിഥുൻ രമേഷ്, അർഫാസ്, സുനിൽ സുഗത, സാദിഖ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഏറെക്കുറെ പൂർണമായും യുഎഇയിൽ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. തമിഴിലെ പ്രസിദ്ധ ക്യാമറാമാനായ സിദ്ധാർത്ഥ് രാമസ്വാമിയാണ് സിനിമാറ്റോഗ്രഫി നിർവ്വഹിച്ചത്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. വി. ഷാജൻ എഡിറ്റിംഗ് നിർവ്വഹിച്ചു. ഡാനി ഡാർവിനും ഡോണി ഡാർവിനുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty Relesed Ghazal Singer Razabeegam's First Movie Song
Next Story