ഉദയത്തിനും അസ്തമയത്തിനും പ്രണയത്തിനും വിപ്ലവത്തിനും ഒരേ നിറം! സിത്താരയുടെ 'ചുവപ്പ് ഗാനം'- വിഡിയോ
text_fieldsബേസിൽ ജോസഫ് , ശബരീഷ് വർമ്മ , ലിയോണ ലിഷോയി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഫിലിപ്പ് കാക്കനാട് , ശബരീഷ് ബാലസുബ്രഹ്‌മണ്യൻ ,ചാൾസ് ജെ പ്രജോദ് തുടങ്ങിയവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാജിക്കൽ മൊമന്റ്സ്. സിനിമയിലെ ചുവപ്പ് എന്ന് തുടങ്ങുന്ന ഗാനം വൈറലാവുന്നു. മനു മഞ്‌ജിത്തിന്റെ വരികൾക്ക് മെജോ ജോസഫ് സംഗീത നൽകിയ ഗാനം സിതാര കൃഷ്ണകുമാർ ,യാസിൻ നിസാർ തുടങ്ങിയവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ക്ലോസ് ഷോട്ട് എന്റർടെയ്ന്റ്മെന്റ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത് .
മധു ,വിഷ്ണു ഗോവിന്ദ് ,അരുൺ കുമാർ ,വിഷ്ണു വിനയ് ,ജിനോ ജോൺ , ഷാജു ശ്രീധർ ,ജയകൃഷ്ണൻ ,കൈലാഷ് , സാജൻ പള്ളുരുത്തി, മറിമായം മണി, ദിവ്യദർശൻ ,രാധാകൃഷ്ണൻ ചാക്യാർ സേതുലക്ഷ്‌മി അമ്മ, അനീറ്റ ജോസ് പോൾ ,ഗായത്രി രമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലൈവ് ആക്ഷൻ ഫിലിംസിൻറെ ബാനറിൽ ശബരീഷ് ബാലസുബ്രഹ്‌മണ്യനാണ് നിർമ്മാണം. സഹനിർമ്മാതാക്കൾ ഉദിത്ത് മോഹൻ , ജെസ്സ്‌ലോ ആന്റണി , ഫെബിൻ കണിയാലിൽ , ബിനീഷ് ബാലുശ്ശേരി. ഈ വരുന്ന സെപ്‌റ്റംബറിൽ തിയറ്റർ റിലീസ് ആകുന്ന ചിത്രത്തിൻറെ ഡിജിറ്റൽ അവകാശവും വിതരണവും സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ് ഷോട്ട് എൻറ്റർടൈയിൻമെൻറ്സാണ് .

