Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഡ് ഷീരൻ വിവാദത്തിന് പിന്നാലെ പുതിയ സംഗീതപര്യടനം; ‘ഫ്രീ ഫലസ്തീൻ ടൂർ’ പ്രഖ്യാപിച്ച് മാക്ലമോർ

text_fields
bookmark_border
എഡ് ഷീരൻ വിവാദത്തിന് പിന്നാലെ പുതിയ സംഗീതപര്യടനം; ‘ഫ്രീ ഫലസ്തീൻ ടൂർ’ പ്രഖ്യാപിച്ച് മാക്ലമോർ
cancel

ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ റാപ്പർ മാക്ലമോർ പുതിയ സംഗീതപര്യടനം പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ ഗസ്സയിലെ നടപടികളെ വംശഹത്യയെന്ന് വിശേഷിപ്പിക്കുകയും ഫലസ്തീന് വേണ്ടി പരസ്യമായി സംസാരിക്കുകയും ചെയ്തതിന് എഡ് ഷീരന്റെ അമേരിക്കൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് മാക്ലമോർ ‘ഫ്രീ ഫലസ്തീൻ ടൂർ’ പ്രഖ്യാപിച്ചത്.

ഗ്രാമി പുരസ്കാര ജേതാവായ മാക്ലമോർ വ്യാഴാഴ്ചയാണ് പുതിയ പര്യടനത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ അവസാനത്തോടെ ഡബ്ലിൻ, പാരിസ്, ലണ്ടൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പരിപാടികൾ നടക്കുക. പര്യടനത്തിൽ മറ്റ് സംഗീതജ്ഞരും പങ്കെടുക്കുമെന്ന് മാക്ലമോർ അറിയിച്ചു. ഇവരുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കും. അമേരിക്കയിലും പരിപാടികൾ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പര്യടനത്തിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും സംഭാവന ചെയ്യാനാണ് തീരുമാനമെന്ന് മാക്ലമോർ വ്യക്തമാക്കി. കലാകാരന്മാർ വിഷയങ്ങളിൽ ഇടപെടണമെന്നും സ്വയം കാര്യങ്ങൾ പഠിക്കണമെന്നും സമൂഹത്തോടൊപ്പം നിൽക്കണമെന്നും മാക്ലമോർ പറഞ്ഞു. സംഗീതവേദികളെ വെറും വിനോദത്തിനുള്ള ഇടങ്ങളായി മാത്രം കാണാതെ സാമൂഹിക വിഷയങ്ങളിൽ സംസാരിക്കാനും ‘ഫ്രീ ഫലസ്തീൻ’ എന്ന ആവശ്യം നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും അവ ഉപയോഗിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബർ 4നാണ് ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ എഡ് ഷീരന്റെ പര്യടനത്തിലെ ഓപ്പണിങ് ആക്ടായി മാക്ലമോർ അവതരിപ്പിച്ചിരുന്നു. പരിപാടിക്കിടെ അദ്ദേഹം പരസ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ എഡ് ഷീരന്റെ അമേരിക്കൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതായി മാക്ലമോർ അറിയിച്ചത്.

മസാച്യുസെറ്റ്സിലെ ഫോക്സ്ബറോയിലുള്ള ഗില്ലറ്റ് സ്റ്റേഡിയത്തിലും മാക്‌ൾമോറിന് പരിപാടി നടത്താൻ അനുമതി നൽകില്ലെന്ന് ഉടമ റോബർട്ട് ക്രാഫ്റ്റ് പിന്നീട് അറിയിച്ചു. ഇസ്രയേലുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങൾക്ക് പിന്തുണ നൽകിയിട്ടുള്ള ജൂത-അമേരിക്കൻ ശതകോടീശ്വരനാണ് ക്രാഫ്റ്റ്. 2019ൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അദ്ദേഹത്തെ ഇസ്രയേലിന്റെ “ഏറ്റവും വിശ്വസ്തനായ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചിരുന്നു.

തന്നെ ടൂറിൽ നിന്ന് ഒഴിവാക്കാൻ ക്രാഫ്റ്റ് സമ്മർദം ചെലുത്തിയെന്നാണ് മാക്ലമോറിന്റെ ആരോപണം. പര്യടനത്തിലെ മറ്റ് സ്റ്റേഡിയങ്ങളുടെ ഉടമകളുമായി ക്രാഫ്റ്റ് ബന്ധപ്പെട്ടെന്നും, തന്നെ ഒഴിവാക്കിയില്ലെങ്കിൽ പരിപാടികൾ അനുവദിക്കില്ലെന്ന് അവർ ഷീരനെ അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ക്രാഫ്റ്റും ഷീരനും ഈ ആരോപണത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, മാക്ലമോറിനെ ഒഴിവാക്കാനുള്ള തീരുമാനം പര്യടനത്തിന്റെ പ്രമോട്ടറാണ് എടുത്തതെന്ന് ഷീരൻ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Macklemore sets 'Free Palestine' tour after being dumped from Ed Sheeran shows
Next Story