Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
lata mangeshkar
cancel
Homechevron_rightEntertainmentchevron_rightMusicchevron_rightലതായുഗം

ലതായുഗം

text_fields
bookmark_border

ഈ ​ഭൂ​മു​ഖ​ത്തു​നി​ന്ന് ല​ത മ​​ങ്കേ​ഷ്ക​ർ എ​ന്ന ശ​രീ​രം മാ​ത്ര​മേ മ​റ​ഞ്ഞു​പോ​കു​ന്നു​ള്ളൂ. അ​വ​ർ ന​മു​ക്കാ​യി ത​ന്ന ശാ​രീ​രം മ​നു​ഷ്യ​രും കാ​തു​ക​ളും ഹൃ​ദ​യ​ങ്ങ​ളു​മു​ള്ള കാ​ല​ത്തോ​ളം അ​ല​യ​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. ഉ​സ്താ​ദ് അ​ല്ലാ​ര​ഖാ ഖാ​ൻ ഒ​രി​ക്ക​ൽ പ​റ​ഞ്ഞ​തു​പോ​ലെ, 'അ​ടു​ത്ത ആ​യി​രം വ​ർ​ഷം ഇ​നി​യൊ​രു ല​ത​യു​ണ്ടാ​വു​ക​യി​ല്ല'.

1947 ൽ ബ്രിട്ട​ീഷ്​ ആധിപത്യം കുടഞ്ഞെറിഞ്ഞ ഇന്ത്യക്കാ​ര​​െൻറ മേൽ പിന്നീടിങ്ങോട്ട്​ 'ആയേഗാ ആനേവാലാ...'യിലൂടെ ആരംഭിച്ച ആ ഹൃദയാധിപത്യം നിലച്ചിരിക്കുന്നു. നാൽപത്തൊമ്പതു മുതലിങ്ങോട്ട്​ 'ബോംബെ സിനിമ ഫാക്​ടറി'കളിൽ നിന്ന്​ പുറത്തുവന്ന ആയിരക്കണക്കായ ലത മ​ങ്കേഷ്​കർ പാ​ട്ടെന്ന 'ഉൽപന്ന'ത്തിലൂടെ ദിക്കുകൾ വ്യത്യാസമില്ലാതെ സ്​ഥാപിച്ചെടുത്ത ആധിപത്യമാണ്​ അവസാനിച്ചത്​. അമിതാഭ്​ ബച്ചൻ പറയുന്നു: ''ലത പാടിയ പാട്ടുകളിലൂടെയാണ്​ എ​െൻറയെല്ലാം ജീവിതത്തിലെ ഒാരോ കാലവും അടയാളപ്പെടുത്തിയിരിക്കുന്നത്​. സ്​കൂൾ പഠനകാലവും കോളജ്​ കാലവും ജോലി ചെയ്യാനാരംഭിച്ച യൗവനകാലവുമെല്ലാം അങ്ങനെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.''


മ​ങ്കേഷി​െൻറ കരങ്ങളിൽ നിന്ന്​

ഇൻഡോറിലാണ് ജനിച്ചതെങ്കിലും ഉത്തര ഗോവയിലെ മ​ങ്കേഷി ഗ്രാമത്തിൽനിന്നാണ്​ ലതയെന്ന ഇതിഹാസത്തിന്റെ വേരുകൾ ആരംഭിക്കുന്നത്​. അധിദേവതയായ മ​ങ്കേഷി​െൻറ പേര്​ പരിഷ്​കരിച്ച്​ മ​ങ്കേഷ്​കർ (ദൈവത്തി​െൻറ കരം) എന്ന്​ ത​െൻറ പേരിനൊപ്പം ചേർത്ത, പ്രശസ്​ത മറാത്തി നാടകക്കാരനും ഗായകനുമായ ദീനാനാഥ്​ മ​ങ്കേഷ്​കറി​നും ശെവന്തിക്കും നാലു പെൺമക്കളും ഒരു ആൺകുട്ടിയും. മക്കളിൽ നാലുപേരും 'ദൈവത്തി​െൻറ കരം' കൂടെക്കൂട്ടിയെങ്കിലും ഭൂഖണ്ഡങ്ങളും കടന്ന്​ ജനകോടികളുടെ ഹൃദയത്തിൽ പതിഞ്ഞമർന്നത്​ മൂത്ത മകൾ ലതയുടെ പേരിനൊപ്പമുള്ള മ​ങ്കേഷ്​കറായിരുന്നു. മീന മ​ങ്കേഷ്​കർ, ഉഷ മ​ങ്കേഷ്​കർ, ഹൃദയനാഥ്​ മ​ങ്കേഷ്​കർ, ആശ ഭോസ്​ലെ എന്നിവരുടെ മൂത്ത ചേച്ചിയായ ലത ഒമ്പതാംവയസ്സിൽ ഷോലാപ്പുരിൽ നടന്ന ഒരു സംഗീതപരിപാടിയിൽ പാടി കൈയടി വാങ്ങി. ഖബാവതി രാഗത്തിൽ പാടിയ 'അലീരി ​െ​മതോ ജാഗി' എന്ന മറാത്തിഗാനം ശ്രോതാക്കൾ ഒന്നിലേറെ തവണ പാടിച്ചു. ഏതാനും നാളുകളിൽ മാത്രം സ്​കൂളിൽ പോയി മതിയാക്കി, പിന്നീട്​ പിതാവി​െൻറ കീഴിലെ സംഗീതപഠനം മാത്രമാക്കിയ ലത താമസിയാതെ ദീനനാഥി​െൻറ കച്ചേരികളിലും സംഗീതനാടകങ്ങളിലും സ്​ഥാനംപിടിച്ചു. സൈഗാളി​െൻറ പാട്ടുകളെ പ്രണയിച്ച കൊച്ചു ലത, 'ഞാൻ വലുതായിട്ട്​ സൈഗാളിനെ കല്യാണം കഴിക്കു'മെന്ന്​ പറയാറുണ്ടായിരുന്നു.

ടൂറിങ്​ തിയറ്റർ പ്രസ്​ഥാനമാരംഭിച്ച്​ മറാത്ത മേഖലയിൽ പെരുമയാർജിച്ച ദീനനാഥ്​ പു​െണയിലും ബോംബെയിലും പേരുകേട്ട തിയറ്ററുകളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇതിനിടെ അദ്ദേഹം കുടുംബത്തോടെ പുണെയിലേക്ക്​ താമസം മാറി. എന്നാൽ, 1935ൽ ത​െൻറ നാടകപ്രസഥാനവും ഇടക്കാലത്ത്​ കൈവെച്ച മറാത്തി സിനിമാനിർമാണവും നഷ്​ടത്തിലായ ദീനനാഥ്​ പാപ്പരായി. എല്ലാം നഷ്​ടപ്പെട്ട്​ സമ്പൂർണ ദരിദ്രനായി 1942ൽ ദീനനാഥ്​ മരിക്കു​േമ്പാൾ ലതക്ക്​ 13 വയസ്സ്​.

മൂ​ത്ത​പു​ത്രി

പ്രതാപത്തിൽനിന്ന്​ അനാഥത്വത്തിലേക്ക്​ വീണ മ​ങ്കേഷ്​കർ കുടുംബത്തെ ​ഒറ്റക്ക്​ തോളിലേറ്റാൻ ആ പ്രായത്തിൽ ലത തീരുമാനിച്ചു. പിതാവി​െൻറ പരിചയക്കാരനും സിനിമാനിർമാതാവും നടനുമായിരുന്ന കോലാപുരിലെ മാസ്​റ്റർ വിനായകി​െൻറ പ്രഫുല്ല പിക്​ചേഴ്​സിൽ നടിയായി ചേർന്നാണ്​ അവർ ജോലി ആരംഭിച്ചത്​. മറാത്തിയിലും ഹിന്ദിയിലുമായി മംഗളഗൗർ, ഗജ ഭൗമജ്​, ഹേ ബാൽ തുടങ്ങി എട്ടു ചിത്രങ്ങളിൽ അഭിനയിച്ചു ലത.


ചിലതിലൊക്കെ പാടുകയും പാടി അഭിനയിക്കുകയും ചെയ്​തു. കൂടുതൽ സാധ്യതകൾ തേടി 1945ൽ വിനായക്​ ബോംബെയിലേക്ക്​ താവളം മാറ്റിയപ്പോൾ ലതയും കുടുംബവും ബോംബെയിലെത്തി. പ​േക്ഷ, താമസിയാതെ വിനായക്​ മരിക്കുകയും പ്രഫുല്ല പിക്​ചേഴ്​സിന്​ മറവീഴുകയും ചെയ്​തതോടെ ലതയും ഒറ്റപ്പെട്ടു. മധ്യ ബോംബെയിലെ നാനാചൗക്കിൽ ആ വലിയ കുടുംബം താമസിക്കുന്ന കൊച്ചു വാടകവീട്ടിൽനിന്ന്​ രാവിലെ സൈക്കിളുമെടുത്ത്​ മഹാനഗരത്തിലെ സ്​റ്റുഡിയോകളിൽ കയറിയിറങ്ങലായിരുന്നു പിന്നെ കുറെ നാൾ.

കണ്ടെത്തുന്നു

ഏതാനും ചില സിനിമകൾക്കുവേണ്ടി ഒന്നുരണ്ടു പാട്ടുകൾ പാടാൻ അവസരം ലഭിച്ചുവെങ്കിലും സിനിമകൾ മിക്കതും വെളിച്ചം കാണാതെ പോയത്​ ലതയെ ഏറെ തളർത്തി. സെൻട്രൽ സ്​റ്റുഡിയോയിൽ ഒരു റെക്കോഡിങ്ങിനിടെ, എക്​സ്​ട്രാ നടികളെ സപ്ലൈ ചെയ്യുന്ന പത്താൻകാരൻ വന്ന്​, ഉസ്​താദ്​ ഗുലാം ഹൈദർ ഒന്നു കാണാൻ ആവശ്യപ്പെടുന്നു എന്നു പറഞ്ഞു. അക്കാലത്ത്​ ഏറെ ആദരിക്കപ്പെടുന്ന സാത്വികനായ സംഗീതസംവിധായകനായിരുന്നു ഗുലാം ഹൈദർ. ഫിലിമിസ്​ഥാൻ സ്​റ്റുഡിയോയിൽ വെച്ച്​, ഒരു പാട്ടുപാടാൻ ഉസ്​താദ്​ ആവശ്യപ്പെട്ടു.

അദ്ദേഹംതന്നെ ഈണമിട്ട 'മെ തം ഒരുൺ ഗുലാബീ, ചുനരിയ ആജ്​​ രെ...' മുഴുമിപ്പ​ിച്ചപ്പോൾ ഗുലാം ഹൈദർ തീരുമാനിച്ചു, ത​െൻറ വരാനിരിക്കുന്ന 'ഷഹീദി'ൽ ലത പാടുമെന്ന്​. അത്​ ലതയോട്​ പറയുകയും ചെയ്​തു. എന്നാൽ, നായിക കാമിനി കൗശലിന്​ ഈ നേർത്ത സ്വരം ചേരില്ല എന്ന്​ നിർമാതാവി​െൻറ ഉടക്കുവന്നു. ഗുലാം ഹൈദർ നിർമാതാവിനോട്​ പറഞ്ഞു: ''നിങ്ങളിന്ന്​ ഇവൾക്ക്​ അവസരം നിഷേധിച്ചേക്കാം. എന്നാൽ, നിർമാതാക്കളും സംഗീതസംവിധായകരും ഇവളുടെ കാൾഷീറ്റിനുവേണ്ടി കാത്തിനിൽക്കുന്ന ഒരു​ കാലം വരും.'' ത​െൻറ തന്നെ ചിത്രമായ 'മജ്​ബൂറി'ൽ അവസരം തരാമെന്ന്​ പറഞ്ഞ്​ ലതയെയും കൂട്ടി അവിടെനിന്നിറങ്ങി. ഗൊരേഗാവ്​ ​െറയിൽവേ സ്​റ്റേഷനിൽ വണ്ടി കാത്തുനിൽക്കുന്നതിനിടയിൽ ഉസ്​താദ്​ നൽകിയ വരികൾ ലത പാടി. 'ദിൽ മേരാ തോഡാ മു​െഝ കഹി കാ... ന ഛോഡാ ഹായെ തേരെ പ്യാർ നെ'

'അതെ അങ്ങനെ വേണം പാടാൻ'

അന്നുതന്നെ ബോംബെ ടാക്കീസി​െൻറ സ്​റ്റുഡിയോവിൽനിന്ന്​ ലത 'മജ്​ബൂറി'ലേക്കുള്ള ആ പാട്ടി​െൻറ റി​േഹഴ്​സൽ തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ഇതും മുകേഷുമൊത്തുള്ള മറ്റൊരു ഗാനവും റെക്കോഡ്​ ചെയ്​തു. ഇതോടെ ലത ദീനാനാഥ്​ മ​ങ്കേഷ്​കർ എന്ന പേര്​ ബോംബെ സിനിമാവ്യവസായത്തിലേക്ക്​ ചേർന്നു. ത​െൻറ ജീവിതം മാറ്റിമറിച്ച ഗുലാം ഹൈദറിനോട്​ ജീവിതകാലം മുഴുവൻ ലത ആ ആദരവ്​ നിലനിർത്തിയിരുന്നു.


1945ൽ സാക്ഷാൽ നൗഷാദി​െൻറ മുന്നിലും ആ നേർത്ത മറാത്തി ശബ്​ദമെത്തി. ''ഉർദു വാക്കുകൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ''എന്നായിരുന്നു നൗഷാദി​െൻറ ചോദ്യം. എങ്കിലും അദ്ദേഹം അടുത്ത ചിത്രത്തിൽ ഒരു പാട്ടു നൽകി, അതിന്​ 400 രൂപ പ്രതിഫലവും. രാജ്​കപൂറും ദിലീപ്​കുമാറും നർഗീസുമൊക്കെയുള്ള ത​െൻറ അടുത്ത വലിയ പ്രോജക്​ടായ 'അന്ദാസി'ൽ നൗഷാദ്​ ലതയെ പ്രധാന ഗായികയാക്കി. മികച്ച ഉർദു ഉച്ചാരണം അനിവാര്യമായ ഗസലുകളുള്ള ചിത്രത്തിൽ ലത പറ്റുമോ എന്ന്​ സംവിധായകൻ മെഹബൂബ്​ ഖാൻ​ സംശയമുന്നയിച്ചു​വെങ്കിലും നൗഷാദിന്​ സംശയുമണ്ടായിരുന്നില്ല. ആവശ്യമറിഞ്ഞ്​ അപ്പോഴേക്കും ലത ഒരു മൗലവിയെ വെച്ച്​ ത​െൻറ ഉർദു ഉച്ചാരണം ശരിയാക്കിയെടുത്തു.

മൈക്കിനടുത്തെത്തിയപ്പോൾ നൗഷാദ്​ജി ലതയുടെ കാതിൽ പറഞ്ഞു: 'ഈ പാട്ടും ഈണവും അറിയാവുന്നവരായി ഇവിടെയിപ്പോൾ നീയും ഞാനും മാത്രമേ ഉള്ളൂ. അതിൽ പാട്ടറിയാവുന്നയാൾ നീ മാത്രവും. ആദ്യ സ്വരം പാടുംമുമ്പ്​ നീ അറിയുക, നീയൊഴികെ മറ്റുള്ളവരെല്ലാം അപ്രസക്​തരാണ്​.''

മറാത്തി നൂർജഹാൻ

1949ൽ, ഇന്ത്യൻ സിനിമയിലെ ആദ്യ പ്രേതഗാനമെന്നു പറയാവുന്ന 'ആയേഗാ... ആയേഗാ... ആയേഗാ... ആനേവാലേ ആയേഗാ' (മഹൽ) കൂടി പുറത്തിറങ്ങിയതോടെ ലത മുൻനിരയിലെത്തി. വിഭജനാനന്തരം, അന്നത്തെ സംഗീതറാണിയും ലതയുടെ ഇഷ്​ടഗായികയും റോൾമോഡലുമെല്ലാമായ നൂർജഹാൻ പാകിസ്​താനിലേക്കു​ പോയതോടെ പകരക്കാരിയായി പലരും ലതയെ കണക്കാക്കി.

മറാത്തി നൂർജഹാൻ എന്ന്​ പല സംഗീതസംവിധായകരും ലതയെ വിശേഷിപ്പിച്ചതും അക്കാലത്താണ്​. നൂർജഹാനൊപ്പം പിന്നണിരംഗത്ത്​ താരപദവിയിലുണ്ടായിരുന്ന ഷംഷാദ്​ ബീഗവും ഗീത ദത്തും സുരയ്യയുമെല്ലാം ഉള്ള നിരയിലേക്ക്​ ലതയും എത്തി.

കിരീടധാരണം

അമ്പതുകളോടെ ഹിന്ദി ചലച്ചിത്ര പിന്നണിഗാനലോകം ലതയുടെ പിന്നാലെ വരുന്നതാണ്​ കണ്ടത്​. പാടുന്ന നായികമാരും ഘനഗംഭീര ശബ്​ദ​ക്കാരായ ഗായികമാരും എന്ന ബോംബെ സിനിമാ സംഗീതലോകത്തി​െൻറ ചിട്ടകൾ ലതക്കുവേണ്ടി മാറിത്തുടങ്ങി. നൗഷാദി​െൻറയും ശങ്കർ ജയ്​കിഷൻമാരുടെയും മാത്രമല്ല, അനിൽ ബിശ്വാസ്​, എസ്​.ഡി. ബർമൻ, സി. രാമചന്ദ്ര, സജ്ജാദ്​ ഹുസൈൻ, ഹേമന്ദ്​ കുമാർ, മദൻ മോഹൻ തുടങ്ങി മുൻനിര സംഗീതസംവിധായകരുടെയെല്ലാം പ്രിയ ഗായിക ലതയായി. 'ബൈജു ബാവ്​ര'യിലൂടെ നൗഷാദ്​ ക്ലാസിക്കൽ സംഗീതത്തിന്​ ജനപ്രിയ മാനം നൽകിയപ്പോൾ, അതിൽ പാടിയ മുഹമ്മദ്​ റഫിയും ലത മ​ങ്കേഷ്​കറും അന്നോളം അവർ സ്വായത്തമാക്കിവെച്ച ശാസ്​ത്രീയസംഗീതസിദ്ധി മുഴുവനായി പുറത്തെടുത്തു. റഫി-ലത കൂട്ടുകെട്ട്​ ഹിന്ദി സിനിമാഗാനരംഗത്ത്​ ചരിത്രം തിരുത്തിയെഴുതുംവിധം മുന്നേറി.

മദർ ഇന്ത്യയിൽ ലതക്കൊപ്പം സഹോദരിമാരും പാടി. സി. രാമചന്ദ്രയുടെ സംഗീതനിർവഹണത്തിലും നിരവധി ലത ഹിറ്റുകൾ പിറന്നു. രാമചന്ദ്രയും ലതയും തമ്മിൽ പ്രണയത്തോളംപോന്ന ആത്മബന്ധം ഉണ്ടായിരുന്നതായി ബോളിവുഡിൽ അടക്കംപറച്ചിലുകളുണ്ടായി. ആസ്വാദകരെ മയക്കിയ മദൻമോഹ​ൻ-ലത കൂട്ടുകെട്ടിലെ 'ഹേ ഐസിയ പ്യാർ കി...' (അൻപഥ്​) ഗസൽ കേട്ട്​, ഇതിന്​ എ​െൻറ എല്ലാ പാട്ടുകളും പകരംവെക്കാം എന്ന്​ നൗഷാദ്​ പറഞ്ഞു.


സ്​റ്റുഡിയോകളിൽനിന്ന്​ സ്​റ്റുഡിയോകളിലേക്ക്​ പറന്നുനടന്ന്​ റെക്കോഡ്​ ചെയ്യേണ്ടവിധം തിരക്കു വന്നുമൂടിയ ലത അഞ്ചും ആറും പാട്ടുകൾ റെക്കോഡ്​ ചെയ്​ത ദിവസങ്ങളുണ്ടായിട്ടുണ്ട്​. അറുപതുകളിലും എഴുപതുകളിലുമൊന്നും ഈ അത്യപൂർവ പ്രതിഭക്ക്​ എതിരാളികൾ ഉണ്ടായില്ല.

അറുപതുകളിൽ മുഗൾ എ അസമിൽ പാടിയ പാട്ടുകളെല്ലാം സിനിമയോളം ജനപ്രിയമായപ്പോൾ ലതയല്ലാതെ സ്​ത്രീശബ്​ദം ആരുമില്ല എന്ന നിലയിൽ നിർമാതാക്കളും സംഗീതസംവിധായകരുമെത്തി. ചൈന യുദ്ധത്തി​െൻറ പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊതുപരിപാടിയിൽ 'ഹെ മേരെ വതൻ കി ലോഗോ' പാടി പ്രധാനമന്ത്രി നെഹ്​റുവിനെ കരയിപ്പിച്ചു.

ദേശംവിട്ട്​ ഒഴുകിയ മാജിക്​

1974ൽ ലണ്ടനിൽ, അന്നത്തെ ബ്രിട്ടീഷ്​ ഹൈകമീഷണറായിരുന്ന വി.കെ. കൃഷ്​ണമേനോൻ മുൻകൈയെടുത്ത്​ സംഘടിപ്പിച്ച സ്​റ്റേജ്​ പരിപാടിയായിരുന്നു ലതയുടെ ആദ്യ വിദേശ പ്രോഗ്രാം. കൊടും തണുപ്പ്​ നാളിൽ റോയൽ ആൽബർട്ട്​ ഹാളിൽ ചെരിപ്പഴിച്ചുവെച്ച്​ മൈക്കിനു മുന്നിലെത്തിയ ലതയോട്​ അവതാരകനായ ദിലീപ്​കുമാർ ചെരിപ്പിട്ടില്ലെങ്കിൽ മരവിച്ചുപോകുമെന്ന്​ പറഞ്ഞു.

ഒരിക്കലും മൈക്കിനു മുന്നിൽ ചെരിപ്പിട്ട്​ നിൽക്കാറില്ലാത്ത ലത ഒടുവിൽ സോക്​സ്​ മാത്രം ധരിച്ച്​ പാടി. 1975ൽ ന്യൂയോർക്കിലെ ഫെൽറ്റ്​ഷോമിലും വാഷിങ്​ടൺ കെന്നഡി സെൻററിലും തുടങ്ങി വിവധയിടങ്ങളിലും പാടി. തുടർന്നി​ങ്ങോട്ട്​ ഒ​ട്ടേറെ വിദേശപരിപാടികൾ. ഇന്ത്യക്കാർ മാത്രമല്ല, പാകിസ്​താൻ, ശ്രീലങ്ക, ബംഗ്ലാദേശ്​ വംശജരുമെല്ലാം ആ പാട്ടു കേൾക്കാൻ എത്തി.

മറ്റൊരു ലത

പ്രശസ്​തിയുടെ പരകോടിയിൽ നിൽക്കെ പല വിവാദങ്ങളിലും പിണക്കങ്ങളിലുമെല്ലാം അവർ ചെന്നു ചാടി. താൻപോരിമയുള്ള ആളെന്നും പുതിയവർക്ക്​ അവസരം തടയുന്നയാളെന്നും ചിലർ ആക്ഷേപമുന്നയിച്ചു. അതേസമയം, ​പ്രതാപശാലിയായ സംഗീത സംവിധായകൻ ഒ.പി. നയ്യാർ, ലതയെക്കൊണ്ട്​ ഒരു ഗാനംപോലും പാടിച്ചില്ല. പകരം സഹോദരി ആശ ഭോസ്​ലെക്ക്​ വാരിക്കോരി അവസരങ്ങൾ നൽകി.

ഇതോടെ സഹോദരിമാർ തമ്മിൽ പിണങ്ങിയ അവസരവുമുണ്ടായി. ഏറ്റവും കൂടുതൽ ഒന്നിച്ചു പാടിയ മുഹമ്മദ്​ റഫിയുമായി റോയൽറ്റി വിവാദത്തിൽ പിണങ്ങി. ഇതിനിടെ, ചില ചിത്രങ്ങൾ നിർമിക്കാനും ഏതാനും ഗാനങ്ങളുടെ സംഗീതസംവിധാനം നിർവഹിക്കാനും അവർ തയാറായി. എന്നാൽ, പിന്നീട്​ അതിന്​ കൂടുതൽ തുടർച്ച ഉണ്ടായില്ല.

വേഗം കുറക്കുന്നു

എൺപതുകളോടെ ലത മ​ങ്കേഷ്​കർ ചലച്ചിത്ര സംഗീത റെക്കോഡിങ്​ കുറച്ചു. രാജശ്രീ, യാഷ്​രാജ്​ തുടങ്ങിയ വൻകിട നിർമാതാക്കളുടെ ചിത്രങ്ങൾ മാത്രമായി തിരക്ക്​ ഒതുക്കി. അതേസമയം, പുതു തലമുറ സംഗീതജ്ഞരായ ശിവ-ഹരി, രാം ലക്ഷ്​മൺ തുടങ്ങി എ.ആർ. റഹ്​മാൻ വരെയുള്ളവർക്കുവേണ്ടിയും അവർ പാടി. പാടിയ പാട്ടുകൾ മിക്കതും വമ്പൻ ഹിറ്റുകളുമായി. ലതയെന്ന നാമം വിഗ്രഹ സമാനമായതോടെ മറ്റൊരു ഗായികയെയും തേടിവരാത്ത പുരസ്​കാരങ്ങളും അവരെ തേടിയെത്തി. എന്നു മാത്രമല്ല, മധ്യപ്രദേശ്​, മഹാരാഷ്​ട്ര സർക്കാറുകൾ ലത മ​ങ്കേഷ്​കർ പുരസ്​കാരം ഏർപ്പെടുത്തി. ഇതിനിടയിൽ 1999ൽ രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടു.

2001ൽ ഭാരത രത്​ന പുരസ്​കാരം ലതയെ തേടിയെത്തി. പുതിയ കാലത്തും അവരുടെ ശബ്​ദം ജനസഹസ്രങ്ങളെ പിടിച്ചുനിർത്തി. റഹ്​മാനുവേണ്ടി ​പാടിയ 'ജിയ ജലേ'യും ഖാമോഷിയായുമെല്ലാം പുതുതലമുറ ഏറ്റെടുത്തു. വീർസര, മുഹബത്തേൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ തരംഗമായി. ഫ്രഞ്ച്​ സർക്കാറി​െൻറ പരമോന്നത സിവിലിയൻ ബഹുമതിയും അവരെ തേടിയെത്തി.

ലതയുടെ ചിന്തകൾ

''എ​െൻറ ഗാനങ്ങൾ വലിയ അത്ഭുതമൊന്നുമല്ല. അസാധാരണവുമല്ല. എന്നേക്കാൾ നന്നായി പാടുന്നവരുണ്ടാകാം. അർഹിക്കുന്ന അംഗീകാരം കിട്ടാത്തതാവാം. ജീവിതം ഒരുപാടു കണ്ടു, അനുഭവിച്ചു. കാലം എ​െൻറ ചിന്തയിൽ ഒരുപാടു മാറ്റങ്ങളുണ്ടാക്കി​. ഭാവിയിൽ ആരെയും വേദനിപ്പിക്കരുതെന്ന്​ ആഗ്രഹിക്കുന്നു. കഴിഞ്ഞുപോയതിൽ ഖേദവുമില്ല''- ജീവിതസംഗീതത്തി​െൻറ അവസാന നാളുകളിൽ അവർ പറഞ്ഞു.


തെക്കൻ ബോംബെയിലെ പെഡ്ഡാർ റോഡിൽ പ്രഭുകുഞ്ച് പാർപ്പിടസമുച്ചയത്തിലെ അത്യാഡംബരങ്ങളില്ലാത്ത വസതിയിലാണ്​ അവർ എത്രയോ കാലം ജീവിച്ചത്​. 13ാം വയസ്സിൽ കുടുംബത്തി​െൻറ ഭാരം ചുമലിലേറ്റി പാടിത്തുടങ്ങിയ അവർ സ്വന്തം ജീവിതം ഇതിനിടയിൽ മറന്നു​െവന്നു പലരും പറയുന്നു. എന്തുകൊണ്ടാണ്​ വിവാഹം കഴിക്കാഞ്ഞതെന്ന്​ അവർ വ്യക്തമാക്കിയില്ലെങ്കിലും ത​െൻറ സഹോദരങ്ങളുമൊത്തുള്ള ഒരു ജീവിതം അവർ ഏറെ പ്രിയപ്പെട്ടിരുന്നു. ഇടക്ക്​ ആശയുമായി പിണക്കമുണ്ടായി എന്നത്​ ഒഴിച്ചാൽ, സഹോദരങ്ങൾക്കുവേണ്ടിയുള്ള ജീവിതമായിരുന്നു അവരുടേത്. ജനനമരണങ്ങളും വിവാഹവുമെല്ലാം ജീവിതനിശ്ചയമാണെന്ന്​ അവർ വിശ്വസിച്ചു. ''വിവാഹം ചെയ്​തിരുന്നുവെങ്കിൽ എ​െൻറ ജീവിതമാകെ മാറിപ്പോയേനെ.

രാജ്യത്തെ ഏറ്റവുംവലിയ ബഹുമതിയായ ഭാരത രത്​നമൊക്കെ നേടാൻ കഴിയുമായിരുന്നോ. വിവാഹിതയായിരുന്നു​െവങ്കിൽ ഒന്നോ രണ്ടോ വർഷത്തിനകം ബന്ധത്തിൽനിന്ന്​ മോചനം നേടു​മായിരുന്നു എന്നാണ്​ എനിക്ക്​ തോന്നുന്നത്​'' -അവിവാഹിത ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്​ ലതയുടെ മറുപടി അതായിരുന്നു. സംഗീതത്തെ മാത്രം വരിച്ചൊരു ജീവിതത്തിൽ മറ്റൊന്നും ചേരുമായിരുന്നില്ല.

ആയിരക്കണക്കിന് പാ​ട്ടു​ക​ൾ പാ​ടി​യ ല​ത മ​​ങ്കേ​ഷ്​​ക​ർ​ ത​െ​ൻ​റ പാ​ട്ടു​ക​ളി​ൽ ഏ​റ്റ​വും പ്രി​യ​െ​പ്പ​ട്ട പ​ത്തെ​ണ്ണം ഓ​ർ​​ത്തെ​ടു​ത്ത​പ്പോ​ൾ

1. ആ​യേ​ഗാ ആ​നേ​വാ​ലാ (മ​ഹ​ൽ)

2. അ​ല്ലാ തേ​രേ നാം (​ഹം​ദോ​നോ)

3. ബേ​ഖാ​​സ്​ പെ ​ക​രം (മു​ഗ​ൾ എ ​അ​സം)

4. സ​ത്യ ശി​വം സു​ന്ദ​രം (സ​ത്യം ശി​വം സു​ന്ദ​രം)

5. സു​നി​യോ ജി ​അ​ര​ജ്​ മ​ഹ​രി (ലേ​കി​ൻ)

6. ഏ ​ദി​ലേ നാ​ദാ​ൻ (റ​സി​യ സു​ൽ​ത്താ​ൻ)

7. ല​ഗ്​ ജാ ​ഗ​ലേ (വോ ​കോ​ൻ ഥി)

​8. കു​ച്ച്​ ദി​ൽ നെ ​ക​ഹാ (അ​നു​പ​മ)

9. ഓ ​സ​ജ്​​നാ (പ​ര​ഖ്)

10. ബാ​ഹോ ​േമം ​ച​ലേ ആ​വോ (അ​നാ​മി​ക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkar
News Summary - lata mangeshkar era in indian music
Next Story