'കുറി'യിലെ രണ്ടാമത്തെ ഗാനം താലിമാലയുടെ ലിറിക്കൽ വീഡിയോ പുറത്ത്
text_fieldsവിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി'യിലെ താലിമാല എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് വിനു തോമസാണ്. ബി കെ ഹരിനാരായണന്റെ വരികൾ പാടിയിരിക്കുന്നത് ഹരിചരൺ.
ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഗാനമാണ് താലിമാല എന്ന് ദൃശ്യങ്ങളിലുണ്ട്. ജൂലൈ 8ന് തിയേറ്ററുകളിലെത്തുന്ന 'കുറി' കൊക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ച് കെ.ആർ. പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,
വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഛായഗ്രഹണം: സന്തോഷ് സി. പിള്ള, എഡിറ്റിങ്: റഷിൻ അഹമ്മദ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

