Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘കലാപകാരാാ....’; ദുൽഖർ ഫാൻസിനെ ആവേശത്തിലാഴ്ത്തി കിങ് ഓഫ് കൊത്തയുടെ പുതിയ പ്രമോ
cancel

‘കലാപകാരാാ....’; ദുൽഖർ ഫാൻസിനെ ആവേശത്തിലാഴ്ത്തി കിങ് ഓഫ് കൊത്തയുടെ പുതിയ പ്രമോ

text_fields
bookmark_border

ഓണം റിലീസായി ഈ ആഗസ്തിൽ തിയേറ്ററിലെത്തുന്ന കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനത്തിന്റെ പ്രമോ റിലീസ് ചെയ്തു. കലാപകാരാ എന്ന് തുടങ്ങുന്ന ഗാനത്തിൽ ചുവടുകൾ വയ്ക്കുന്നത് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും തെന്നിന്ത്യൻ നായിക റിതികാ സിങ്ങുമാണ്. ദുൽഖറിന്റെ പിറന്നാൾ ദിനമായ നാളെ (ജൂലൈ 28) ഗാനം റിലീസാകും. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം പാടിയിരിക്കുന്നത് ശ്രേയ ഘോഷാൽ, ബെന്നി ഡയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ്.

മലയാളത്തിൽ കലാപക്കാരാ എന്നാരാഭിക്കുന്ന ഗാനം തെലുഗിൽ ഹല്ലാ മച്ചാരെ, തമിഴിൽ കലാട്ടക്കാരൻ, ഹിന്ദിയിൽ ജല ജല ഹായ് എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് പ്രേക്ഷകർക്കുള്ള വിഷ്വൽ ട്രീറ്റ് ആയി എത്തും.

അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King of Kotha - Promo released Dulquer Salmaan
Next Story