'കിളിയെ... കിളിയെ...' ലോകയിൽ എങ്ങനെ എത്തി; ഇതാണ് കാരണം
text_fieldsലോക കണ്ട് ഇറങ്ങിയ മിക്കവരുടെയും മനസിൽ കിളിയെ കിളിയെ എന്ന പാട്ട് കയറികൂടിയിട്ടുണ്ടാകും. എന്നാൽ കിളിയെ കിളിയെ ലോക എത്തിയതിന് പിന്നിൽ ഒരു കാരണമുണ്ട്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിൽ ആ പാട്ട് ഉപയോഗിക്കാനുള്ള കാരണത്തെക്കുറിച്ച് ലോകയുടെ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ വ്യക്തമാക്കി.
പാട്ടിന്‍റെ വരികളാണ് അതിന് കാരണമെന്ന് ശാന്തി പറഞ്ഞു. ചിത്രത്തിലെ ചന്ദ്രയുടെ കഥയോട് പാട്ടിന് ബന്ധമുണ്ട്. 'ഉയരങ്ങളിലൂടെ... പല നാടുകൾ തേടി...' എന്ന വരിയാണ് പ്രധാന കാരണം. കിളിയെ പോലെ കൂട് തേടി നടക്കുന്ന കഥാപാത്രമാണ് ലോകയിലേതെന്നും അതാണ് പാട്ടിന്‍റെ റിമിക്സ് ചിത്രത്തിൽ ഉപയേഗിക്കാൻ കാരണമെന്നും ശാന്തി പറഞ്ഞു.
ഡി.ജെ ശങ്കർ റീമിക്സ് ചെയ്ത റീമിക്സ് ഗാനമാണ് ചിത്രത്തിൽ കല്യാണിയുടെ കഥാപാത്രത്തിന് വേണ്ടി ഉപയേഗിച്ച ഗാനത്തിന് പ്രചേദനമായതെന്നും ശാന്തി പറഞ്ഞു. 1983ൽ പുറത്തിറങ്ങിയ 'ആ രാത്രി' എന്ന ചിത്രത്തിലെ ഗാനമാണ് 'കിളിയെ കിളിയെ'. പൂവച്ചൽ ഖാദറിന്‍റെ വരികൾക്ക് ഇളയരാജയാണ് സംഗീതം നൽകിയത്. എസ്.ജാനകി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
മലയാള സൂപ്പർഹീറോ ചിത്രമായ 'ലോക ചാപ്റ്റർ 1: ചന്ദ്ര' വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ആഗസ്റ്റ് 28നാണ് തിയറ്ററിൽ എത്തിയത്. ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര.
നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക. പ്രദർശനം കൂടുതൽ തിയറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

