Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറ്റത്തൊരു മൺകൂട്... 'മേരി ആവാസ് സുനോ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി

text_fields
bookmark_border
കാറ്റത്തൊരു മൺകൂട്... മേരി ആവാസ് സുനോയിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി
cancel

ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'മേരി ആവാസ് സുനോ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. ചിത്രത്തിലെ ബി.കെ. ഹരിനാരായണന്‍ എഴുതി ജിതിൻ രാജ്​ ആലപിച്ച ''കാറ്റത്തൊരു മൺകൂട്​... കൂട്ടിന്നൊരു വെൺപ്രാവ്​...'' എന്ന ഗാനമാണ്​ യൂ ട്യൂബ്​ ചാനലിലൂടെ ഈസ്​റ്റ്​കോസ്​റ്റ്​ പുറത്തുവിട്ടത്​. എം. ജയചന്ദ്രനാണ്​ സംഗീതം.

ജയസൂര്യക്ക്​ മികച്ച നടനുള്ള സംസ്​ഥാന പുരസ്​കാരം നേടിക്കൊടുത്ത 'ക്യാപ്റ്റന്‍', 'വെള്ളം' എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള പ്രജേഷ്​ സെന്നി​​െൻറ പുതിയ ചിത്രം യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് നിർമിക്കുന്നത്. വിജയകുമാര്‍ പാലക്കുന്നും ആന്‍ സരിഗയും കോ പ്രൊഡ്യൂസര്‍മാരാണ്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രാഹകന്‍.

മഞ്ജു വാര്യറും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ്​ 'മേരി ആവാസ് സുനോ'. ആര്‍.ജെ. ശങ്കര്‍ എന്ന റേഡിയോ ജോക്കിയെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ശങ്കറിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഡോ. രശ്​മി എന്ന കഥാപാത്രത്തെ മഞ്ജു വാര്യർ അവതരിപ്പിക്കുന്നു. ശിവദയാണ്​ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആന്‍റണി, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, മിഥുൻ വേണുഗോപാൽ, അരുണ്‍, ജി. സുരേഷ് കുമാര്‍, ഗൗതമി നായര്‍, ദേവി അജിത്, എന്നിവര്‍ക്കൊപ്പം പ്രശസ്​ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദ്യം അതിഥി താരങ്ങളായി എത്തുന്നു. പുതുമുഖ ബാലതാരങ്ങളായ അർച്ചിതും ആർദ്രയും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

എഡിറ്റര്‍: ബിജിത് ബാല, സംഗീതം: എം. ജയചന്ദ്രന്‍, പ്രോജക്ട് ഡിസൈന്‍: ബാദുഷ, സെക്കന്‍ഡ് യൂണിറ്റ് കാമറ: നൗഷാദ് ഷെരീഫ്, പശ്ചാത്തല സംഗീതം: യക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍. ഗാനങ്ങള്‍: ബി.കെ. ഹരിനാരായണന്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, മേയ്ക്കപ്: പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം: അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ, സിങ്ക് സൗണ്ട്: ജിക്കു എം. ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത് പീരപ്പന്‍കോട്, ചീഫ് അസോ. ഡയറക്ടര്‍: ജിബിന്‍ ജോണ്‍, അസോ. ഡയറക്ടര്‍: വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍. ഡയറക്ടര്‍ അസിസ്റ്റന്റ്: എം. കുഞ്ഞാപ്പ, സ്റ്റില്‍സ്: ലെബിസന്‍ ഗോപി, ഡിസൈന്‍: താമിര്‍ ഒക്കെ, റിലീസ്: രജപുത്ര.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kattathoru Lyrical Video out Meri Awas Suno Jayasurya, Manju Warrier
Next Story